കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുകയാണ്. ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചുള്ള കടന്നാക്രമണമാണ് നടത്തുന്നത്. ഇതിന് കീഴ്‌പെട്ടുപോകാനാകില്ല. സംസ്ഥാനത്തിന് അർഹമായ സാമ്പത്തികവിഹിതം തന്നേതീരൂ. അതിനായി നിയമപരമായും രാഷ്‌ട്രീയമായും പോരാട്ടം തുടരും.
