ലെഫ്റ്റ് വേർഡ് ബുക്ക്സ് പ്രസിദ്ധീകരിച്ച സഖാവ് സീതാറാം യെച്ചൂരി എഴുതിയ ലേഖനങ്ങളുടെ സമാഹാരത്തിന്റെ കോപ്പി ലെഫ്റ്റ് വേർഡ് മാനേജിങ് എഡിറ്റർ സുധൻവാ ദേശ്പാണ്ടേ ഇരുപത്തിനാലാം പാർടി കോൺഗ്രസ് വേദിയിൽ വെച്ച് സ. പിണറായി വിജയന് കൈമാറി.

ലെഫ്റ്റ് വേർഡ് ബുക്ക്സ് പ്രസിദ്ധീകരിച്ച സഖാവ് സീതാറാം യെച്ചൂരി എഴുതിയ ലേഖനങ്ങളുടെ സമാഹാരത്തിന്റെ കോപ്പി ലെഫ്റ്റ് വേർഡ് മാനേജിങ് എഡിറ്റർ സുധൻവാ ദേശ്പാണ്ടേ ഇരുപത്തിനാലാം പാർടി കോൺഗ്രസ് വേദിയിൽ വെച്ച് സ. പിണറായി വിജയന് കൈമാറി.
2025 മാർച്ച് 21 വരെയുള്ള കണക്കനുസരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം കേരളത്തിന് കുടിശ്ശികയായി തരാനുള്ളത് 1,055.81 കോടി രൂപ. സ. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ ഗ്രാമവികസനമന്ത്രാലയം നൽകിയ മറുപടി പ്രകാരം, ഇതിൽ ₹895.93 കോടി തൊഴിലാളികളുടെ വേതനം ആണ്.
82-ാം കയ്യൂര് രക്തസാക്ഷി ദിനത്തിൽ കയ്യൂരിൽ സംഘടിപ്പിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇന്നു കയ്യൂർ രക്തസാക്ഷി ദിനമാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഐതിഹാസിക സമരത്തിന്റെ എൺപത്തിരണ്ടാം വാർഷികം.
സമര കേരള ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ് 1943 മാർച്ച് 29.
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബിജെപി നേതാക്കളെ സംരക്ഷിക്കാനുള്ള ഇഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ മാര്ച്ച് പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ ബിജെപിയെക്കുറിച്ച് വിലയിരുത്തുന്ന ഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം കൽപ്പറ്റയിൽ നടന്നു. ഈ ടൗൺഷിപ്പിൽ അവർക്കായി സുരക്ഷിത ഭവനങ്ങൾ ഒരുങ്ങും.
മാധ്യമസ്ഥാപനങ്ങളിലും മാധ്യമപ്രവർത്തനത്തിലും കോർപറേറ്റ് വൽക്കരണം നടക്കുന്ന കാലഘട്ടത്തിൽ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം. നാടിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിക്കൊണ്ട് ദേശാഭിമാനി എല്ലാകാലത്തും പ്രവർത്തിച്ചുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് സാധാരണക്കാരന്റെ ശബ്ദമായാണ് ദേശാഭിമാനി രംഗപ്രവേശം ചെയ്തത്. ജനകീയ മുന്നേറ്റങ്ങളെ പിന്തുണച്ചും വലതുപക്ഷത്തിന്റെ തെറ്റായ നിലപാടുകളെ തുറന്നുകാട്ടിയുമാണ് ദേശാഭിമാനിയുടെ പ്രയാണം.
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ഇന്ന് ആരംഭിക്കുകയാണ്. കൽപ്പറ്റ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ ആഗ്രഹിക്കുന്നതുപോലെ പുതിയ പുലരികൾക്കായുള്ള ഒരു ദൗത്യത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്.
രാജ്യത്തെ ഗവേഷണ രംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. പല വികസിത രാജ്യങ്ങളും ജിഡിപിയുടെ മൂന്ന് ശതമാനത്തോളം ഗവേഷണത്തിനായി ചെലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്ത് അത് കേവലം ദശാംശം ആറ് ശതമാനം മാത്രമാണ്.
ദേശാഭിമാനി കോഴിക്കോട് യൂണിറ്റിന്റെ പുതിയ ഓഫീസ് സമുച്ചയം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പുതിയ പ്രിന്റിങ് പ്രസ്സിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ദേശീയപാതയിൽ പന്തീരാങ്കാവിനടുത്ത് കൊടൽ നടക്കാവിലാണ് പുതിയ ഓഫീസ്.
ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.
കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന ഇഡി നടപടിക്കെതിരെ 2025 മാർച്ച് 28 വെള്ളിയാഴ്ച കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഐ എം പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കൊടകര കുഴൽപ്പണക്കേസ് ഇഡി അട്ടിമറിച്ചിരിക്കുകയാണ്.