വിട സഖാവ് വി എസ്!

വിട സഖാവ് വി എസ്!
വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല.
സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും.
കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ.
ഇടവേളകളില്ലാത്ത സമരമാണ് വിഎസ്. അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് സഖാവ് വിഎസിന്റെത്. ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കുവാൻ വിഎസിന് സാധിച്ചു.
വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവം അത്യന്തം വേദനാജനകമാണ്. ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.
കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുരയിൽ ആദിവാസി യുവാവ് ബിനു മരിക്കാനിയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ബിനുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പടുത്തുന്നു.
വിതുരയിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ബിനു എന്ന യുവാവിന് ചികിത്സ ലഭ്യമാക്കുന്നത് തടഞ്ഞ് മരണത്തിലേക്ക് തള്ളിവിട്ട കോൺഗ്രസ് സമരാഭാസത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിൽ അടിയന്തര ഇടപെടൽ വേണം. കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് നിലവിൽ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
വോട്ടര്‍മാരുടെ പൗരത്വം പരിശോധിക്കാൻ ബിഹാറിൽ വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണഘടനാവിരുദ്ധ ഇടപെടലുകൾക്കെതിരെ ആഗസ്‌ത് എട്ടിന് രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഐ എം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്‌തു.
ആറ് മണിക്കൂർ ജോലിക്കും ആറര രൂപ കൂലിക്കും വേണ്ടി നീണ്ടുരിൽ നടന്ന ഐതിഹാസികമായ കാർഷിക സമരത്തിലെ പോരാളി സ.കുഞ്ഞുമോൾ നാരായണൻ അന്തരിച്ചു.
ആർഎസ്‌എസിനെയും സിപിഐ എമ്മിനെയും ആശയപരമായി എതിർക്കുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന അപലപനീയമാണ്. കേരളത്തിൽ ആർഎസ്‌എസിനെ ആശയപരമായും രാഷ്‌ട്രീയമായും പ്രതിരോധിക്കുന്നതിൽ മുന്നണിയിലുള്ള പാർടിയാണ് സിപിഐ എം.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വാര്‍ത്ത ആശ്വാസകരമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണിത്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് തവണ വിദേശമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് അയച്ചിരുന്നു. ലോക കേരളസഭയില്‍ അംഗങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.
സഖാവ് കെ കെ കൃഷ്ണേട്ടൻ ഒഞ്ചിയത്തെ ധീര പോരാളി, ഏത് പ്രതിസന്ധിയിലും തളരാത്ത ഉൾക്കരുത്തിന്റെ പ്രതീകം. ഒഞ്ചിയം രക്തസാക്ഷികളുടെ പിന്തുടർച്ചക്കാരനായ വിപ്ലവകാരി. കള്ളക്കേസിൽപെടുത്തി വേട്ടയാടിയപ്പോഴും തളരാത്ത കർമ്മധീരൻ. കേസിന്റെ തുടർച്ചയിൽ ജയിലിൽ കഴിയുമ്പോഴാണ് രോഗബാധിതനായത്.