കാൾ മാർക്സിന്റെ വിയോഗത്തിന് 142 വർഷങ്ങൾ പൂർത്തിയാവുകയാണ്. ചൂഷണങ്ങളിൽ നിന്നുള്ള വിമോചനത്തിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങൾക്ക് ധൈഷണികവും ശാസ്ത്രീയവുമായ പ്രത്യയശാസ്ത്ര അടിത്തറ നൽകി എന്നതാണ് കാൾ മാർക്സിന്റെ ഏറ്റവും പ്രധാന സംഭാവന.

കാൾ മാർക്സിന്റെ വിയോഗത്തിന് 142 വർഷങ്ങൾ പൂർത്തിയാവുകയാണ്. ചൂഷണങ്ങളിൽ നിന്നുള്ള വിമോചനത്തിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങൾക്ക് ധൈഷണികവും ശാസ്ത്രീയവുമായ പ്രത്യയശാസ്ത്ര അടിത്തറ നൽകി എന്നതാണ് കാൾ മാർക്സിന്റെ ഏറ്റവും പ്രധാന സംഭാവന.
ഇന്ന് മനുഷ്യവിമോചന ചിന്തകളുടെ മഹാപ്രവാഹം കാൾ മാർക്സിന്റെ ചരമദിനം. മനുഷ്യ മോചനത്തിന് വിപ്ലവ വഴി സൃഷ്ടിച്ച മഹാനായ വിപ്ലവകാരിയുടെ നൂറ്റിനാൽപത്തിരണ്ടാം ചരമവാർഷികം.
സഖാവ് കാൾ മാർക്സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 142 വർഷങ്ങൾ പൂർത്തിയാകുന്നു.
ആക്ടിവിസ്റ്റും എഴുത്തുകാരനും ചിന്തകനുമായ കെ കെ കൊച്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ആദരാഞ്ജലി അർപ്പിച്ചു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ പുത്തലത്ത് ദിനേശൻ, പി കെ ബിജു എന്നിവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ്.
പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) ഓഹരികൾ വീണ്ടും വിറ്റഴിക്കാൻ കേന്ദ്രം നീക്കം തുടങ്ങി. 2025–26 സാമ്പത്തികവർഷം രണ്ടുമുതൽ മൂന്നുശതമാനംവരെ ഓഹരികൾ വിറ്റഴിക്കാനാണ് പദ്ധതി. ഓഹരിവിപണിയിൽ കടുത്ത ചാഞ്ചാട്ടമുള്ളതിനാൽ രണ്ടുഘട്ടമായിട്ടായിരിക്കും വിൽപ്പന.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യഘടകം രൂപീകരിച്ചത് 1937ൽ ആയിരുന്നു. അതിനുശേഷമുള്ള 88 വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിൽ ഇടപെടാനും ജനാധിപത്യപരവും പുരോഗമനപരവുമായ വികസനം കൈവരിക്കാനുമാണ് കമ്യൂണിസ്റ്റ് പാർടി പരിശ്രമിച്ചുവന്നത്.
കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു.
സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം നവകേരള സൃഷ്ടി പുതിയ കാലഘട്ടത്തിൽ എങ്ങനെ നടപ്പാക്കാനാകുമെന്ന ചർച്ചയും നടത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന രേഖ അവതരിപ്പിച്ചത്.
സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.
സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.
സിപിഐ എം സംസ്ഥാന സമ്മേളനം: പൊതുസമ്മേളന നഗരിയിൽ സ. കെ എൻ ബാലഗോപാൽ പതാക ഉയർത്തി.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ സിപിഐ എം നേതൃത്വത്തിൽ വയനാട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടത്തിയ ഉപരോധ സമരം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
"കൊല്ലം: ചരിത്രം സംസ്കാരം രാഷ്ട്രീയം" പുസ്തക പ്രകാശന ചടങ്ങ് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള പുസ്തകം പ്രകാശനം ചെയ്തു. സ.