Skip to main content

വാർത്താക്കുറിപ്പുകൾ


മണിപ്പൂർ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം

18/11/2024

മണിപ്പൂർ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം. മണിപ്പൂരിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിച്ച് ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത് മുഖ്യമന്ത്രി ബീരേന്‍ സിംഗ് ആണ്.

വെനസ്വേല പാർലമെന്റ്‌ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ അപലപിക്കുന്നു

02/11/2024

വെനസ്വേലയിലെ കാരക്കാസിൽ നടക്കുന്ന ഫാസിസത്തിനെതിരായ പാർലമെൻ്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ സ. വി ശിവദാസൻ എംപിക്ക് രാഷ്ട്രീയ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ അപലപിക്കുന്നു. ഭരണകക്ഷിയുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമർത്താനുള്ള ശ്രമമാണിത്.

സഖാവ് സി എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിക്കുന്നു

18/10/2024

ഒക്ടോബർ 20 സഖാവ് സി എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിക്കുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച പ്രതിഭയാണ് സഖാവ് സി എച്ച്.

ജമ്മു കശ്‌മീർ - ഹരിയാന ജനവിധി, ബിജെപിക്കെതിരായ വരുംകാല പോരാട്ടത്തിൽ മതനിരപേക്ഷ ശക്തികൾക്ക്‌ വിലപ്പെട്ട പാഠമാകണം‌

10/10/2024

ജമ്മു കശ്‌മീരിലെ തിളക്കമാർന്ന ജയവും ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടിയും ബിജെപിക്കെതിരായ വരുംകാല പോരാട്ടത്തിൽ രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്ക്‌ വിലപ്പെട്ട പാഠങ്ങൾ പകരുന്നതാണ്.

നിയമസഭ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കുന്ന എല്ലാ ജനാധിപത്യപരമായ രീതികളേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ പ്രതിപക്ഷത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിരിക്കുന്നത്

07/10/2024

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
___________________________
നിയമസഭ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കുന്ന എല്ലാ ജനാധിപത്യപരമായ രീതികളേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ പ്രതിപക്ഷത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ ജയിലുകളിൽ ജാതി തിരിച്ച്‌ തൊഴിൽ നൽകുന്നതിനെതിരായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു

04/10/2024

ഇന്ത്യയിലെ ജയിലുകളിൽ ജാതി തിരിച്ച്‌ തൊഴിൽ നൽകുന്നതിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്യുന്നു. ചീഫ്‌ ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ച്‌ പുറപ്പെടുവിച്ച ഉത്തരവ്‌ ജാതി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ സുപ്രധാനമാണ്.

പി വി അന്‍വര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുന്നു

22/09/2024

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സിപിഐ എം പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്‌.

പാർടി പ്രവർത്തനം അതീവദുഷ്കരമായ കാലഘട്ടത്തിൽ തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും ആവശ്യങ്ങൾക്കുവേണ്ടിയും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും അതിശക്തമായി പോരാടിയ നേതാവാണ്‌ സഖാവ് എം എം ലോറൻസ്

21/09/2024

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ ബഹുനിലകളിൽ പ്രവർത്തിച്ച നേതാവാണ്‌ സഖാവ് എം എം ലോറൻസ്‌.

സെപ്റ്റംബർ 23 സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം സമുചിതം ആചരിക്കുക

20/09/2024

സഖാവ് അഴീക്കോടൻ രാഘവന്റെ 52-ാം രക്തസാക്ഷിത്വ ദിനം സെപ്റ്റംബർ 23 തിങ്കളാഴ്ച സമുചിതം ആചരിക്കണം. പതാക ഉയർത്തിയും പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനം ചേർന്നും മുഴുവൻ പാർടി ഘടകങ്ങളും ദിനാചരണം സംഘടിപ്പിക്കണം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; എല്ലാ അധികാരവും ഒരു നേതാവിന്‌ കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കം

20/09/2024

ആർഎസ്‌എസും ബിജെപിയും മുന്നോട്ടുവച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’സംവിധാനം എല്ലാ അധികാരവും ഒരു നേതാവിന്‌ കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കമാണ്. ഇതിനായി ഭരണഘടന ഭേദഗതിചെയ്യാനുള്ള ഏത്‌ നീക്കത്തെയും സിപിഐ എം നഖശിഖാന്തം പ്രതിരോധിക്കും.

വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കംവെക്കും വിധത്തിലാണ്‌ പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ നടക്കുന്നത്‌

18/09/2024

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
______________________________
വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കംവെക്കും വിധത്തിലാണ്‌ പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌.