Skip to main content

വാർത്താക്കുറിപ്പുകൾ


സിപിഐ എമ്മിന്റെ സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റുമായിരുന്നു സ. വി എസ്‌ അച്യുതാനന്ദന്‍, അദ്ദേഹത്തിന്റെ നിര്യാണം പാര്‍ടിക്ക്‌ നികത്താനാകാത്ത നഷ്ടമാണ്‌

21/07/2025

സിപിഐ എമ്മിന്റെ സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റുമായിരുന്നു സ. വി എസ്‌ അച്യുതാനന്ദന്‍.

കമ്യൂണിസ്റ്റ് പാർടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

21/07/2025

കമ്യൂണിസ്റ്റ് പാർടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വി എസ് എന്ന് സ്നേഹപൂർവം വിളിക്കപ്പെടുന്ന വി എസ് അച്യുതാനന്ദൻ, വിവിധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കഴിവുറ്റ സംഘാടകനായിരുന്നു.

മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ പൊതുസുരക്ഷാബിൽ ജനാധിപത്യ അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്

20/07/2025

മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ പൊതുസുരക്ഷാബിൽ ജനാധിപത്യ അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്. വിയോജിപ്പുകളും വിമർശനങ്ങളും ഉന്നയിക്കുന്ന ആരെയും രാജ്യദ്രോഹിയാക്കി മുദ്ര കുത്താനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്‌.

ഒഡിഷ, അസം, ഹരിയാന, ചത്തീസ്‌ഗഡ്‌, മഹാരാഷ്‌ട്ര, ഡൽഹി തുടങ്ങി ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിൽ ബംഗാളി സംസാരിക്കുന്നവരെ ‘ബംഗ്ലാദേശികൾ’ എന്ന്‌ മുദ്രകുത്തി കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കണം

20/07/2025

ഒഡിഷ, അസം, ഹരിയാന, ചത്തീസ്‌ഗഡ്‌, മഹാരാഷ്‌ട്ര, ഡൽഹി തുടങ്ങി ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിൽ ബംഗാളി സംസാരിക്കുന്നവരെ ‘ബംഗ്ലാദേശികൾ’ എന്ന്‌ മുദ്രകുത്തി കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കണം.

ജമ്മു കശ്‍മീരിന്റെ സംസ്ഥാനപദവി എത്രയുംവേഗം പുനഃസ്ഥാപിക്കണം

20/07/2025

പഹൽഗാം ഭീകരാക്രമണത്തിന്‌ കാരണം സുരക്ഷാവീഴ്‌ചയാണെന്ന കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്‌മീരിലെ ലെഫ്‌. ഗവർണറുടെ വെളിപ്പെടുത്തൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാജയത്തിനുള്ള തെളിവാണ്‌. കേന്ദ്രസർക്കാർ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ വീഴ്‌ച വരുത്തിയവര്‍ക്കെതിരെ കർശന നടപടിയെടുക്കണം. ജമ്മു കശ്‌മീരിൽ ലെഫ്‌.

അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും കേന്ദ്രസർക്കാർ ഒപ്പിടാൻ പോകുന്ന വ്യാപാര കരാറുകളിൽ ആശങ്ക രേഖപ്പെടുത്തുന്നു

20/07/2025

അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും കേന്ദ്രസർക്കാർ ഒപ്പിടാൻ പോകുന്ന വ്യാപാര കരാറുകളിൽ ആശങ്ക രേഖപ്പെടുത്തുന്നു. കരാറുകളിൽ ഒപ്പിടാൻ വ്യഗ്രത കാണിക്കുംമുമ്പ്‌ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിശദ ചർച്ച നടത്തണം.

ദോഗ്ര സൈന്യം 1931 ജൂലൈ 13ന്‌ വെടിവച്ച്‌ കൊലപ്പെടുത്തിയ 22 പേർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിക്കാൻ നഖ്‌ഷ്‌ബന്ദ്‌ സാഹിബ്‌ ശവകുടീരത്തിൽ എത്തിയ ജമ്മു–കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊലീസ്‌ കയ്യേറ്റം ചെയ്‌തതിൽ ശക്തമായി പ്രതിഷേധിക്കുന്നു

14/07/2025

ദോഗ്ര സൈന്യം 1931 ജൂലൈ 13ന്‌ വെടിവച്ച്‌ കൊലപ്പെടുത്തിയ 22 പേർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിക്കാൻ നഖ്‌ഷ്‌ബന്ദ്‌ സാഹിബ്‌ ശവകുടീരത്തിൽ എത്തിയ ജമ്മു–കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊലീസ്‌ കയ്യേറ്റം ചെയ്‌തതിൽ ശക്തമായി പ്രതിഷേധിക്കുന്നു.

വിജയകരമായ പൊതുപണിമുടക്കിന് തൊഴിലാളിവർഗത്തിന് അഭിനന്ദനങ്ങൾ

10/07/2025

വിജയകരമായ പൊതുപണിമുടക്കിന് തൊഴിലാളിവർഗത്തിന് അഭിനന്ദനങ്ങൾ. വിവിധ സ്ഥലങ്ങളിൽ പൊലീസ് ലാത്തി ചാർജ് നടത്തിയതായും പൊതുപണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് തൊഴിലാളികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

06/07/2025

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

കേരളത്തിലെ ശക്തമായ ആരോഗ്യമേഖലയെ കോർപറേറ്റുകൾക്കുവേണ്ടി ദുർബലപ്പെടുത്തുന്ന സമീപനമാണ്‌ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും

05/07/2025

കേരളത്തിലെ ശക്തമായ ആരോഗ്യമേഖലയെ കോർപറേറ്റുകൾക്കുവേണ്ടി ദുർബലപ്പെടുത്തുന്ന സമീപനമാണ്‌ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും. ആരോഗ്യമേഖലയ്‌ക്കെതിരായ തെറ്റായ പ്രചാരണം വലിയ ജനദ്രോഹമാണ്‌. കനുഗോലു തയ്യാറാക്കിയ തന്ത്രത്തിൽ മാധ്യമങ്ങൾ കുടുങ്ങരുത്‌.

തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ തൊഴിൽബന്ധിത ആനുകൂല്യപദ്ധതി ഉടൻ പിൻവലിക്കണം

03/07/2025

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച തൊഴിൽബന്ധിത ആനുകൂല്യപദ്ധതി പൊതുഫണ്ട്‌ വൻകിട കോർപറേറ്റുകൾക്ക്‌ സംഭാവന ചെയ്യാൻ ലക്ഷ്യമിട്ടാണ്. തൊഴിലാളികളുടെ ചെലവിൽ കോർപറേറ്റുകളെ പരിപോഷിപ്പിക്കാൻ ബിജെപി സർക്കാർ നടത്തുന്ന മറ്റൊരു ശ്രമമാണിത്‌. ശിങ്കിടി മുതലാളിത്തത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസം' , 'മതേതരം' എന്നീ വാക്കുകൾ എടുത്ത് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു

28/06/2025

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസം' , 'മതേതരം' എന്നീ വാക്കുകൾ എടുത്ത് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു.