Skip to main content

സെക്രട്ടറിയുടെ പേജ്


സ. എ കെ നാരായണന് അന്ത്യാഭിവാദ്യം അർപ്പിച്ചു

11/12/2023

സിപിഐ എം കാസറഗോഡ് ജില്ലാ മുൻ സെക്രട്ടറിയും പാർടി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സ. എ കെ നാരായണന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

കൂടുതൽ കാണുക

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി

08/12/2023

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേവലം ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി. പുതുതായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷിച്ച് പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് ഇതാണ്.

കൂടുതൽ കാണുക

തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്

08/12/2023

അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി വിജയിച്ചു. തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസവിജയം. മിസോറമിൽ എൻഡിഎ ഘടക കക്ഷിയായ എംഎൻഎഫ് ദയനീയമായി പരാജയപ്പെട്ടു. ദീർഘകാലം സംസ്ഥാനം ഭരിച്ച കോൺഗ്രസും ദയനീയമായി തോറ്റു.

കൂടുതൽ കാണുക

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നല്‍കിയ നേതാവിനെയാണ്‌ കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌

08/12/2023

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നല്‍കിയ നേതാവിനെയാണ്‌ കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഐക്യവും, ഇടപെടലും കൂടുതല്‍ ആവശ്യപ്പെടുന്ന കാലത്താണ്‌ കാനം നമ്മെ വിട്ടുപിരിയുന്നത്‌.

കൂടുതൽ കാണുക

തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും അടിച്ചമർത്തപ്പെട്ട ജനതയുടെ ഉയിർപ്പിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത ഉജ്ജ്വലനായ സഖാവാണ് കാനം

08/12/2023

സഖാവ് കാനത്തിന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാവാത്ത വേദനയാണ്. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണ്. മികവുറ്റ സംഘാടകനും ദിശാബോധമുള്ള നേതാവുമായിരുന്നു സഖാവ്.

കൂടുതൽ കാണുക

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട

08/12/2023

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട. കേന്ദ്ര സർക്കാർ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് കേരളത്തിലുള്ളത്. സർക്കാരിന്റെ തനത് വരുമാനം കൂടി. ചെലവ് വർദ്ധിച്ചിട്ടുമില്ല.

കൂടുതൽ കാണുക

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത് സംസാരിച്ചു

07/12/2023

ഇസ്രയേലിന്റെ വംശഹത്യക്ക് എതിരായും പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത് സംസാരിച്ചു. പാർടി പോളിറ്റ് ബ്യുറോ അംഗം സ. ബൃന്ദ കാരാട്ട് ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപിന് അന്ത്യാഭിവാദ്യങ്ങൾ

05/12/2023

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപിന്റെ വിയോഗം ദേശാഭിമാനിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും സൃഷ്ടിക്കുന്ന നഷ്ടം വാക്കുകൾക്കുമപ്പുറത്താണ്. എത്രയോ സന്ദർഭങ്ങളിൽ സഖാവിനോടൊപ്പം അടുത്തിടപഴകിയിട്ടുണ്ട്.

കൂടുതൽ കാണുക

രാഹുൽ ഗാന്ധി ബിജെപിയോട് മത്സരിക്കണം

05/12/2023

തങ്ങളുടെ പ്രധാന ശത്രു ബിജെപിയാണോ ഇടതുപക്ഷമാണോയെന്ന്‌ കോൺഗ്രസ്‌ തീരുമാനിക്കണം. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോൺഗ്രസാണ്‌. എന്നാൽ, അദ്ദേഹം മത്സരിക്കേണ്ടത്‌ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ രാഷ്ട്രീയ സംവിധാനത്തോടല്ല. മറിച്ച്‌, ബിജെപിയോടാണ്‌.

കൂടുതൽ കാണുക

ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺ​ഗ്രസിനില്ല

04/12/2023

ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺ​ഗ്രസിനില്ലാതെ പോയ്. കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബിജെപിക്ക് ബദൽ ആകാൻ സാധിക്കില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺ​ഗ്രസിന് കഴിയാതെ പോയ്.

കൂടുതൽ കാണുക

ഡോ. എം കുഞ്ഞാമൻ, ജീവിതാനുഭവങ്ങളുടെ കനൽപ്പാതകളെ നിശ്‌ചയദാർഡ്യത്തോടെ മറികടന്ന്‌ അക്കാദമിക് പാണ്ഡിത്യത്തിന്റെ അപാരത കണ്ട സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ

03/12/2023

ജീവിതാനുഭവങ്ങളുടെ കനൽപ്പാതകളെ നിശ്‌ചയദാർഡ്യത്തോടെ മറികടന്ന്‌ അക്കാദമിക് പാണ്ഡിത്യത്തിന്റെ അപാരത കണ്ട സാമ്പത്തിക ശാസ്‌ത്രജ്‌ഞനായിരുന്നു ഡോ. എം കുഞ്ഞാമൻ. അധ്യാപകൻ, എഴുത്തുകാരൻ എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ദളിത്–സാമ്പത്തിക ശാസ്ത്ര മേഖലകളിൽ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.

കൂടുതൽ കാണുക

നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മിക്ക് ആദരാഞ്ജലി

01/12/2023

മുത്തശ്ശി കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഒരുപിടി കലാകാരികൾ നമുക്കുണ്ട്. അക്കൂട്ടത്തിൽ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന മുഖങ്ങളിലൊന്ന് ആർ സുബ്ബലക്ഷ്മിയുടേതാണ്. നടിയും സംഗീതജ്ഞയുമായ ആ അതുല്യ പ്രതിഭയുടെ വിടവാങ്ങൽ കലാലോകത്തിന് വലിയ നഷ്ടമാണ്.

കൂടുതൽ കാണുക