Skip to main content

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്. തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ മുതൽ നടപ്പാക്കിത്തുടങ്ങിയ 'ഇടം' (Educational and Digital Awareness Mission) പദ്ധതിയിലൂടെയാണ് തളിപ്പറമ്പ് സമ്പൂർണ സാക്ഷരതയെന്ന അഭിമാനകരമായ നേട്ടം കൈവരിച്ചത്. 50098 പേരെ ഡിജിറ്റൽ മീഡിയയിൽ സാക്ഷരരാക്കിയ തളിപ്പറമ്പ് നിയോജക മണ്ഡലത്തെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയ്ക്ക് ആവശ്യമായ മൊഡ്യൂളുകളും, മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനവും ഡിജിറ്റല്‍ റിസോഴ്‌സുകളും തയ്യാറാക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റാണ്.

2023 മെയ് 2-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വാര്‍ഡ്/ഡിവിഷന്‍ തിരിച്ചും പൊതുവായും സംഘാടക സമിതികള്‍ സജീവമായി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് 3213 സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. 52230 പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്തു. 3432 പരിശീലകര്‍ പദ്ധതിയുടെ ഭാഗമായി. മണ്ഡലത്തിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളും സ്‌കൂളുകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, വീടുകള്‍ തുടങ്ങിയവയെല്ലാം ഡിജിറ്റല്‍ മീഡിയാ സാക്ഷരതാ പദ്ധതിയുടെ 'ഇട'ങ്ങളായി മാറി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.