കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയം. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തു. തലസ്ഥന നഗരി മുഴുവന്‍ ആഘോഷപരിപാടികളാണ്. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞതായിരുന്നു ഉദ്ഘാടനം.

കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയം. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തു. തലസ്ഥന നഗരി മുഴുവന്‍ ആഘോഷപരിപാടികളാണ്. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞതായിരുന്നു ഉദ്ഘാടനം.
ഇന്ത്യയിലെ കോർപ്പറേറ്റ് കുടുംബങ്ങൾക്ക് ഭരിക്കുന്ന പാർടിയ്ക്ക് ഫണ്ട് നൽകാൻ സഹായമൊരുക്കുന്ന നിയമപരമായ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്. എത്ര തുക ഏത് പാർടിക്ക് നൽകി എന്ന് വെളിപ്പെടുത്തേണ്ട ഒരു ബാധ്യതയും കമ്പനികൾക്കില്ല .
ഒരു ജനതയുടെ അവിസ്മരണീയ മുന്നേറ്റത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ചരിത്ര സന്ദർഭമാണ് 'കേരളീയം'.
കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം.
പാചകവാതകവില തുടർച്ചയായി വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിച്ച് മോദി സർക്കാർ. തുടർച്ചയായ രണ്ടാം മാസവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്രസർക്കാർ. നവംബർ ഒന്നിന് പാചക വാതകത്തിന് നൂറ്റൊന്നു രൂപയാണ് കൂട്ടിയിരിക്കുന്നത്.
മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുങ്ങി. തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
കേരളത്തിന്റെ 68-ാം ജന്മദിനമായ ബുധനാഴ്ച കേരളീയം പരിപാടിക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി. കേരളം എന്താണെന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ആഘോഷപരിപാടികളുടെ ലക്ഷ്യം. തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കവടിയാർവരെയുള്ള പ്രദേശങ്ങളിലാണ് വിവിധ പരിപാടികൾ നടക്കുന്നത്.
മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുങ്ങി. തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കാനുള്ള നീക്കം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പാർലമെന്ററി ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള ആക്രമണമാണ്. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി അഭിപ്രായങ്ങൾ ജനുവരി 18നകം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടേതടക്കം ഇന്ത്യയിലെ വിവിധ പ്രതിപക്ഷ പാർടികളുടെ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ചോർത്താൻ ശ്രമിക്കുകയാണ്. ഇത് വെറും ഊഹാപോഹമല്ല, ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ് സന്ദേശങ്ങൾ അവർക്ക് ലഭിച്ചു.
ഈ 68-ാം കേരളപ്പിറവി വേളയിൽ സംസ്ഥാനം ഒരു പുതിയ ചുവടുവയ്‌ക്കുകയാണ്, ‘കേരളീയം 2023’. കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്‌ക്കാനും ലോകത്തോട് വിളിച്ചു പറയാനുമുള്ള ഒരു അവസരമാണ് കേരളീയം.
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണ്. ഇത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ അജണ്ടകളുടെ ഭാഗമായിരുന്നു. കേരളം ഈ ദുഷ്ടലാക്കിനെ ഒറ്റക്കെട്ടായി എതിർത്തു.
കേന്ദ്രസർക്കാർ നിയന്ത്രിത ഹാക്കർമാർ മൊബൈൽ ഫോൺ ചോർത്താൻ ശ്രമിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പൊതുസെൻസസിനൊപ്പം അഖിലേന്ത്യ വ്യാപകമായി ജാതി സെൻസസും നടത്തണം. സംസ്ഥാനതലത്തിൽ ജാതി സെൻസസ് നടത്തുന്നത് സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിലുള്ള വിഷയമാണ്. എന്നാൽ, ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങൾക്ക് അർഹമായ കാര്യങ്ങൾ നൽകാൻ അടിസ്ഥാനമാക്കേണ്ടത് അഖിലേന്ത്യാടിസ്ഥാനത്തിലുള്ള സെൻസസ് വിവരങ്ങളാണ്.
കേരള മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ല. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്.