Skip to main content

ലേഖനങ്ങൾ


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയാണ് തോൽപ്പിക്കേണ്ടതെന്ന കൃത്യമായ ബോധ്യം കോൺഗ്രസിന് ഉണ്ടാവണം

സ. സീതാറാം യെച്ചൂരി | 21-10-2023

ഇന്ത്യയെ രക്ഷിക്കുന്നതിന് ബിജെപിയെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് കോൺഗ്രസ് തിരിച്ചറിയണം. മതനിരപേക്ഷശക്തികളുടെ ലക്ഷ്യം എന്താകണമെന്ന ബോധ്യത്തിൽവേണം മുന്നോട്ടു പോകാൻ.

കൂടുതൽ കാണുക

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ

സ. ടി എം തോമസ് ഐസക് | 20-10-2023

ഇന്ത്യയിലെ ജനസംഖ്യാ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും പ്രൊഫ. കെഎസ് ജെയിംസ് രാജിവച്ചു. അതോടെ അദ്ദേഹത്തിന്റെ സസ്പെൻഷൻ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതോടെ ഒരുകാര്യം വ്യക്തമായി.

കൂടുതൽ കാണുക

എൻഡിഎയുമായുള്ള ജനതാദൾ എസിന്റെ സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന എച്ച്‌ ഡി ദേവഗൗഡയുടെ പ്രതികരണം ശുദ്ധ അസംബന്ധം

സ. സീതാറാം യെച്ചൂരി | 20-10-2023

എൻഡിഎയുമായുള്ള ജനതാദൾ എസിന്റെ സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന എച്ച്‌ ഡി ദേവഗൗഡയുടെ പ്രതികരണം ശുദ്ധ അസംബന്ധമാണ്.

കൂടുതൽ കാണുക

ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവും

സ. പിണറായി വിജയൻ | 20-10-2023

ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്.

കൂടുതൽ കാണുക

വലതുപക്ഷ ശക്തികൾക്കെതിരായി നടത്തുന്ന പോരാട്ടങ്ങൾക്ക് സി എച്ചിന്റെ സ്മരണ ആവേശം പകരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 20-10-2023

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 51 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്.

കൂടുതൽ കാണുക

എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്

സ. പിണറായി വിജയൻ | 20-10-2023

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.

കൂടുതൽ കാണുക

നൂറു വയസ് തികഞ്ഞ വി എസിന്റെ രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 19-10-2023

നൂറിന്റെ നിറവിലെത്തിയ മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി എസ്‌ അച്യുതാനന്ദന്‌ ലോകത്തിലെ എല്ലാ മലയാളികളോടുമൊപ്പം ആരോഗ്യവും സന്തോഷവും നേരുന്നു. പൊതുരംഗത്ത് നൂറു വയസ്സിന്റെ നിറവിലെത്തുന്നത് അപൂർവമാണ്.

കൂടുതൽ കാണുക

ഇസ്രായേൽ കൂട്ടക്കുരുതി നടത്തുന്നത് അമേരിക്കയുടെ പൂർണ പിന്തുണയോടെ

സ. എം എ ബേബി | 18-10-2023

ഗാസയിലെ അൽ-അഹ്‌ലി അറബ് ആശുപത്രിയിൽ ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടു! മനുഷ്യത്വം മരവിച്ചു പോവുന്ന ദൃശ്യങ്ങളാണ് ആ ആശുപത്രിയിൽ നിന്ന് വാർത്താ ചാനലുകളിൽ കാണുന്നത്.

കൂടുതൽ കാണുക

ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണം യുദ്ധക്കുറ്റമായി പ്രഖ്യാപിച്ച് നടപടിയെടുക്കാൻ തയ്യാറാകണം

സ. സീതാറാം യെച്ചൂരി | 18-10-2023

ലോകം ഉണരണം. ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണം യുദ്ധക്കുറ്റമായി പ്രഖ്യാപിച്ച് നടപടിയെടുക്കാൻ തയ്യാറാകണം
 

കൂടുതൽ കാണുക

നമ്മുടെ തലമുറകണ്ട ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയാണ് ഇന്ന് പല്സ്തീനിൽ ഉണ്ടായിവരുന്നത്, ലോകമെങ്ങുമുള്ള എല്ലാ മനുഷ്യസ്നേഹികളും തെരുവുകളിലേക്കിറങ്ങേണ്ട കാലമായി

സ. എം എ ബേബി | 18-10-2023

നരേന്ദ്ര മോദിയുടെ സുഹൃത്ത് ബെഞ്ചമിൻ നെത്യാനാഹു ഒരു യുദ്ധക്കുറ്റവാളിയാണ്.

ഗാസയ്ക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം 11 ദിവസം പൂർത്തിയായി. ഹമാസിന്റെ സൈനികനീക്കത്തിൽ 1400 ഇസ്രായേലുകാർ മരിച്ചു. 3500 പേർക്ക് പരിക്കേറ്റു.

കൂടുതൽ കാണുക

ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക, പുതിയ സമയക്രമം പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

| 17-10-2023

ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക, മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കടത്തിവിടുന്ന രീതി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു.

കൂടുതൽ കാണുക

ഇസ്രായേൽ- പലസ്തീനൻ യുദ്ധം; നരേന്ദ്രമോദി രാജ്യ താല്പര്യം ബലികഴിച്ചു

സ. എം എ ബേബി | 17-10-2023

ഇസ്രായേൽ- പലസ്തീനൻ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതായിപ്പോയി. അത് ഇന്ത്യയുടെ പരമ്പരാഗത വിദേശനയം കയ്യൊഴിയുന്നതായിരുന്നു. ഇസ്രായേലിൽ ഹമാസിന്റെ പ്രത്യാക്രമണപരമായ മിന്നൽനടപടി ഉണ്ടായ ഉടനെ വീണ്ടുവിചാരമില്ലാതെ താൻ 'ഇസ്രായേലിനൊപ്പം '

കൂടുതൽ കാണുക

കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊന്നില്ല

സ. പിണറായി വിജയൻ | 16-10-2023

കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ല എന്നതാണ് വിഴിഞ്ഞം തുറമുഖത്തോടുകൂടി തെളിയുത്. ഇതുപോലെ എട്ട് കപ്പല്‍ കൂടി ഇവിടേക്ക് അടുത്ത ദിവസങ്ങളില്‍ വരുമെന്നും ആറ് മാസത്തില്‍ പൂര്‍ണ്ണമായി പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്നും അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കൂടുതൽ കാണുക

കേരളത്തിന്റെ വികസനം തടയാൻ കേന്ദ്രസർക്കാരിന് ബുദ്ധി ഉപദേശിക്കുന്നത് കോൺഗ്രസ് എംപിമാർ

സ. ടി എം തോമസ് ഐസക് | 15-10-2023

സംസ്ഥാനത്തിന്റെ വികസനം തടയാൻ കേന്ദ്രസർക്കാരിന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നവരായി കോൺഗ്രസ് എംപിമാർ മാറി. കഴിഞ്ഞ 15 വർഷം മണ്ഡലത്തിന് വേണ്ടി എന്തു ചെയ്‌തെന്ന് എംപിയും യുപിഎ ഭരണകാലത്ത് കേരളത്തിന്റെ റെയിൽവേ വികസനത്തിനായി എന്തു ചെയ്തുവെന്ന് കോൺഗ്രസും വ്യക്തമാക്കണം.

കൂടുതൽ കാണുക