കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുകയാണ്. അർഹമായ വിഹിതം അനുവദിക്കാതെ പിടിച്ചുവെയ്ക്കുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് നൽകേണ്ട തുക പിടിച്ചുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയുമാണ്. കേരളത്തിൽനിന്ന് ഒരു രൂപ പിരിക്കുമ്പോൾ അതിൽനിന്നും തിരികെ എത്രയാണ് കിട്ടുന്നതെന്ന് നോക്കണം.
