നവകേരളസദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തും. നവകേരളസൃഷ്‌ടിക്കായുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്. ജനക്ഷേമ, വികസന പ്രവർത്തനങ്ങളെ നാടാകെ സ്വാഗതം ചെയ്യുന്നു. വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാനാകുമോയെന്നാണ് പ്രതിപക്ഷം നോക്കുന്നത്.
