ഹിന്ദുമത വിശ്വാസികൂടിയായ ഗാന്ധിജിയെ ഹിന്ദുത്വശക്തികൾ വെടിവച്ചുകൊന്നതാണെന്ന കാര്യം പലവിധത്തിൽ മറച്ചുവയ്‌ക്കുന്നതിന് പല മാധ്യമങ്ങളും നടത്തിയ പരിശ്രമങ്ങൾ ഏറെ പരിഹാസ്യമായിരുന്നു.
ഹിന്ദുമത വിശ്വാസികൂടിയായ ഗാന്ധിജിയെ ഹിന്ദുത്വശക്തികൾ വെടിവച്ചുകൊന്നതാണെന്ന കാര്യം പലവിധത്തിൽ മറച്ചുവയ്‌ക്കുന്നതിന് പല മാധ്യമങ്ങളും നടത്തിയ പരിശ്രമങ്ങൾ ഏറെ പരിഹാസ്യമായിരുന്നു.
കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന വിവിധ സാമ്പത്തിക ഞെരുക്കങ്ങളുടെയും തുടരുന്ന വിവേചനങ്ങളുടെയും മധ്യത്തിൽനിന്നുകൊണ്ട് കേരളത്തെ മുന്നോട്ടു നയിക്കാൻ ഉതകുന്ന ബജറ്റാണ് ധനമന്ത്രി സ. ബാലഗോപാൽ നിയമസഭയയിൽ അവതരിപ്പിച്ചത് എന്നു നിസ്സംശയം പറയാം.
നവകേരള സൃഷ്ടിക്ക് അടിത്തറയിടുന്നതാണ് സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
ഒമ്പതു വർഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓർമ്മ വന്നത്. അമൃതകാല വാചകമടികളിൽ ഒമ്പതുവർഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാൻ.
സാമ്പത്തിക സർവ്വേ 2022-23ന്റെ ഏറ്റവും നിർണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. “ഇന്ത്യൻ സമ്പദ്ഘടന കോവിഡ് പകർച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങൾക്കുമുമ്പ് ധനകാര്യ വർഷം 2022ൽ പൂർണ്ണ തിരിച്ചുവരവ് നടത്തി.
രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.
ഗുജറാത്തി ബിസിനസുകാരൻ ഗൗതം അദാനിയുടെ ഓഹരി വിപണി തട്ടിപ്പുകൾ ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കുകയാണല്ലോ. അഞ്ചരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരിക്കുണ്ടായ മൂല്യശോഷണത്തിലൂടെ നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്.
ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അന്വേഷിക്കണം. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം.
ദശാബ്‌ദങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ നുകത്തിൽനിന്ന് സ്വതന്ത്രമായത് 1947 ആഗസ്‌ത് പതിനഞ്ചിനാണ്. ആറുമാസത്തിനകം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഹിന്ദുത്വവാദികൾ വധിച്ചു. ആർഎസ്‌എസിലൂടെ ഹിന്ദുമഹാസഭയിൽ എത്തിയ ഹിന്ദുരാഷ്ട്രവാദി നാഥുറാം വിനായക് ഗോഡ്‌സെ ആയിരുന്നു കൊലയാളി.
ഹിൻഡൻബർഗ് റിപ്പോർട്ട് കമ്പോളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകൾക്കു മേൽനോട്ടം വഹിക്കുന്ന സെബി (Securities and Exchange Board of India) ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്ത്യാ സർക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാൻ ഇവർക്കാർക്കും കഴിയില്ല.
അദാനി മാത്രമല്ല, മോദിയും ഇന്ത്യൻ കോർപ്പറേറ്റു ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിൽ കൂട്ടുപ്രതിയാണ്. ഇന്ത്യയുടെ വികസനത്തിന് മോദി കണ്ടുപിടിച്ച ഉപായമാണ് ഏതാനും ആഗോള ഭീമൻ കമ്പനികളെ സൃഷ്ടിക്കുകയെന്നുള്ളത്. അവ ഇന്ത്യയെ മുന്നോട്ടു നയിക്കും. ഇതാണത്രേ കൊറിയയിൽ നടന്നത്.
1500ൽ പരം ആദിവാസി ക്രൈസ്തവർ പലായനം ചെയ്യേണ്ടി വരികയും നിരവധി വീടുകളും പള്ളികളും തകർക്കപ്പെടുകയും ചെയ്ത ഭീകരമായ ഒരു അക്രമണപരമ്പരയാണ് ഛത്തീസ്‌ഗഢിലെ വടക്കൻ ബസ്തർ പ്രദേശത്തെ ജില്ലകളായ കൊണ്ടെഗാവ്, നാരായൺപുർ, കാങ്കർ ജില്ലകളിൽ നവംബർ-ഡിസംബർ 2022, ജനുവരി 2023 മാസങ്ങളിൽ ഉണ്ടായത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തു വന്നതോടെ "കിളി പോയ" സ്ഥിതിയിലാണ് ബിജെപിയും സഹപരിവാരങ്ങളും. എന്തൊക്കെയാണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ ഒരു ബോധവുമില്ല.
ഇന്ന് സഖാവ് ലെനിൻ ദിനം. ലോകത്തെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന മഹാനായ നേതാവിന്റെ ഓർമ ദിനം. ആധുനിക മാനവിക ചരിത്ര പുരോഗതിക്ക് ലെനിൻ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്.
റിസർവ്വ് ബാങ്കിന്റെ സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള 2022-23-ലെ റിപ്പോർട്ടിലെ കേരളത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പരാമർശം സാമൂഹ്യസുരക്ഷാ പെൻഷനെക്കുറിച്ചാണ്.