ബുധനാഴ്ചത്തെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാനവാർത്തയുടെ തലക്കെട്ട് മോദിക്ക് ‘ഇന്ത്യാ’പ്പേടി എന്നാണ്. ഇവിടെ പറയുന്ന ‘ഇന്ത്യ’, 26 പ്രതിപക്ഷ പാർടി ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടിന്റെ പേരിന്റെ ചുരുക്കമാണ്.

ബുധനാഴ്ചത്തെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാനവാർത്തയുടെ തലക്കെട്ട് മോദിക്ക് ‘ഇന്ത്യാ’പ്പേടി എന്നാണ്. ഇവിടെ പറയുന്ന ‘ഇന്ത്യ’, 26 പ്രതിപക്ഷ പാർടി ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടിന്റെ പേരിന്റെ ചുരുക്കമാണ്.
നേരിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ജനങ്ങളോടൊപ്പം ചേർന്നുനിന്നു എന്നതാണ് സിപിഐ എം ജാർഖണ്ഡ് സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സുഭാഷ് മുണ്ടയ്ക്ക് നേരെ നിറയൊഴിക്കാൻ രാഷ്ട്രീയ എതിരാളികളെ പ്രേരിപ്പിച്ചത്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന സാന്നിദ്ധ്യമായിരുന്നു സഖാവ്.
അനുശോചനയോഗത്തിൽ ക്ഷണിച്ച് വരുത്തിയവർക്ക് നേരെ കുത്തു വാക്കുകൾ കൊണ്ട് അഭിഷേകം നടത്തുക; ഉദ്ഘാടകനായി കോൺഗ്രസ് നേതൃത്വം തന്നെ നിശ്ചയിച്ച് ക്ഷണിച്ചെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അതുവരെ നിശബ്ദരായിരുന്ന സദസ്യരിൽ കുറേപേർ ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചു. ബി.എസ്.സി നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റും ജനറല്‍ നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്സിംഗ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിന്റെ വികാസത്തിനായി ബിജെപിയെ വിജയിപ്പിക്കാൻ മോദി ആഹ്വാനം ചെയ്തിരുന്നു. ബിജെപിയുടെ ഭരണം ഏതാനും മാസങ്ങൾ പിന്നിടുമ്പോഴേക്കും കലഹങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും സ്ത്രീ പീഡനത്തിന്റെയും നാടായി മണിപ്പുർ മാറി.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പദ്ധതി പ്രകാരം നാളിതുവരെ രാജ്യത്ത് 22 പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാന ഗവൺമെന്റിന്റെ ആവശ്യം PMSSYയുടെ നിലവിലെ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ.
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി നിരസിച്ചതിനെ സംബന്ധിച്ച് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്ര സർക്കാർ നിഷേധ നിലപാട് ആവർത്തിക്കുന്നു.
കേരളത്തിലെ അനന്തപുരി എഫ്എം, റിയൽ എഫ്എം എന്നീ എഫ്എം സ്റ്റേഷനുകൾ ഇല്ലാതാക്കി ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ സ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ നേരിൽ സന്ദർശിച്ച് പരാതി ഉന്നയിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
പാചക വാതക വില കുതിച്ചുയരുമ്പോൾ ജനങ്ങളെ വലച്ച് കേന്ദ്ര സർക്കാർ. 4 വർഷത്തിനിടെ പാചക വാതക സബ്സിഡിയിനത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ. രാജ്യത്ത് പാചകവാതക വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സബ്സിഡി ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ.
ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി തയ്യാറുണ്ടോ?
നമ്മുടെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്.
വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ദൃശ്യം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്നരായി നടത്തിച്ച സംഭവം മനുഷ്യ മന:സാക്ഷിക്ക് നിരക്കാത്തതാണ്.
മണിപ്പൂരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോസും മനുഷ്യമനസാക്ഷിയെ ഉലയ്ക്കുന്നവയാണ്. ഇൻ്റർനെറ്റ് നിരോധനമുള്ളതുകൊണ്ട് മാത്രം പലതും പുറംലോകമറിയുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ജൂലൈ 27ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ നടക്കുന്ന കൂട്ടായ്മയിൽ പതിനായിരങ്ങൾ പങ്കെടുക്കും.
പതിനായിരക്കണക്കിന് ധീരരായ സ്ത്രീകളുടെകൂടി പോരാട്ടത്തിന്റെ ഫലമായി നേടിയെടുത്തതാണ് ഇന്ത്യൻസ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന് 76 വർഷം തികയുമ്പോൾ രാജ്യത്തെ സ്ത്രീകളുടെ നേരെ നടക്കുന്ന പൈശാചികമായ അക്രമങ്ങളുടെ മുന്നിൽ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു.