വീണ്ടും കടപ്പേടിക്കാർ നിലവിളി തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കടം “ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ആർബിഐ റിപ്പോർട്ട്” എന്നതാണ് മനോരമയിലെ ഹൈലൈറ്റ്.

വീണ്ടും കടപ്പേടിക്കാർ നിലവിളി തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കടം “ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ആർബിഐ റിപ്പോർട്ട്” എന്നതാണ് മനോരമയിലെ ഹൈലൈറ്റ്.
ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസസഹായങ്ങൾ ഓരോന്നായി നിർത്തലാക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ.
ഇന്ത്യയിലെ വർധിക്കുന്ന സാമ്പത്തിക അസമത്വം വ്യക്തമാക്കി ഒക്‌സ്‌ഫാം റിപ്പോർട്ട്. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും കൈവശം വയ്ക്കുന്നത് അതിസമ്പന്നരായ ഒരു ശതമാനം പേരാണ്. അതേസമയം ആകെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ജനസംഖ്യയുടെ പകുതിയോളം പേർ പങ്കിടുന്നത്.
കേരളം കടക്കെണിയെന്ന നുണ പ്രചാരണത്തിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ വികസനം തടയലാണ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനൊപ്പം സംസ്ഥാനം കടക്കെണിയിലാണെന്ന് വരുത്തിത്തീർക്കാനുള്ള കേന്ദ്രസർക്കാർ പ്രചാരണം പൊതുബോധമാക്കാൻ ഒരുവിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണ്.
ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തലാണ്. ഇന്ത്യൻ ഭരണഘടന വഴിയാണ് പാർലിമെന്റ് നിലവിൽ വന്നത്. നിയമനിർമ്മാണസഭകൾ, കോടതികൾ, എക്സിക്യൂട്ടീവ് എന്നീ ഘടകങ്ങൾക്ക് അധികാരം ലഭിക്കുന്നത് ഭരണഘടനയിൽ നിന്നാണ്, മറിച്ചല്ലാ.
ജുഡീഷ്യറിയെ കീഴ്‌പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്യറിക്ക് നേരെയുള്ള വിമർശനം. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പാർലിമൻ്ററി സംവിധാനത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്.
രാജ്യത്ത് അമിതാധികാരത്തിന്റെ സ്വരം ശക്തിപ്പെട്ടുവരികയാണ്. തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ പരിരക്ഷിക്കേണ്ടവർതന്നെ തകർക്കാൻ ശ്രമിക്കുകയാണ്.
നമ്മുടെ രാജ്യത്തെ കഴിഞ്ഞ പതിനാറുമാസക്കാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയായിരുന്നു 2022 ഡിസംബറിലേതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ കാണിക്കുന്നു. 8.3% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്.
ക്ഷേമ പെൻഷനുകളും വയോജനപെൻഷനുകളും മറ്റും മാസംതോറും കിട്ടുന്നില്ലായെന്നുള്ളത് ഒരു പരാതിയായി മാറിയിട്ടുണ്ട്. പെൻഷനുകൾ കുടിശികയായെന്നു മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ന് അനശ്വര രക്തസാക്ഷി സ. ധീരജ് രാജേന്ദ്രൻ്റെ ഒന്നാം ചരമവാർഷികം. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ പതാകയേന്തിയ ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ സ. ധീരജ് രാജേന്ദ്രനെ കോളേജ് ഇലക്ഷൻ ദിനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു.
ഇന്നത്തെ ധനപ്രതിസന്ധിക്കു മനോരമ കണ്ടെത്തിയിരിക്കുന്ന വിശദീകരണം ഇതാണ് – “..കിഫ്ബി എടുത്ത കടം കൂടി കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ ഈ വർഷത്തേക്കും ഇനിയുള്ള വർഷങ്ങളിലേക്കുമുള്ള കേരളത്തിന്റെ കടമെടുപ്പു തുകയിൽ ഗണ്യമായ കുറവു വന്നു.
മോദി സർക്കാരിന് കീഴിൽ ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയിൽ അപ്രഖ്യാപിത നിയമനനിരോധനം നിലനിൽക്കുകയാണ്. രാജ്യസഭാ രേഖകൾ അനുസരിച്ച് 3,10,521 തസ്തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്.
ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ നിന്നും രൂക്ഷമായ വിമർശനമാണ് കേന്ദ്ര സർക്കാർ ഏറ്റുവാങ്ങിയത്. ജഡ്ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കൊളീജിയത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മോദി സർക്കാർ ശക്തമാക്കിയിരുന്നു.
വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ മഹാരാഷ്ട്രയിലെ തൊഴിലാളികളും ജീവനക്കാരും നടത്തിവന്ന പ്രക്ഷോഭത്തിന് ഉജ്വല വിജയം.
വാണിജ്യസിലിണ്ടറിന്റെ വില 25 രൂപ കൂടി വർധിപ്പിച്ചു കൊണ്ടാണ് മോദി സർക്കാർ ഈ പുതുവർഷത്തിലേക്ക് നമ്മളെ സ്വാഗതം ചെയ്തത്. 2015 ജനുവരിയിലെ നിരക്കിൽ നിന്ന് 152% ആയി ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വിലയും 56% ആയി വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വിലയും ഇപ്പോൾ വർധിച്ചിട്ടുണ്ട്.