Skip to main content

ലേഖനങ്ങൾ


രാജ്യത്ത് SC വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളിൽ 17.8% വർദ്ധന ST വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമങ്ങളിൽ 23% വർദ്ധന

| 03-08-2023

രാജ്യത്ത് ദളിതർക്ക് നേരെയുള്ള അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. 2017ൽ നിന്നും 2021 ആകുമ്പോൾ SC വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമണങ്ങളിൽ 17.8% വർദ്ധനയും ST വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 23% വർദ്ധനയും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

കൂടുതൽ കാണുക

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് വേണ്ടി ഉപയോഗിക്കണം

സ. പിണറായി വിജയൻ | 03-08-2023

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണം. ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണ്. ബ്രെയിൻ ഗൈൻ എന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്.

കൂടുതൽ കാണുക

കേരളത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുള്ള ശ്രമത്തിലാണ് കേന്ദ്രം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 03-08-2023

കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കിഫ്ബിയുടെയും കൺസോർഷ്യത്തിന്റെയും നിക്ഷേപത്തെപ്പോലും സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വികസനത്തെത്തന്നെ തടസ്സപ്പെടുത്തുകയെന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

കൂടുതൽ കാണുക

വിശ്വാസത്തെ വിശ്വാസമായി കാണണം, വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിനുമേൽ കുതിര കയറരുത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 02-08-2023

സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയുകയോ തിരുത്തി പറയുകയോ ചെയ്യേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പേരിൽ ആരും കുതിരകയറാൻ വരേണ്ടതില്ല. സിപിഐ എം മതവിശ്വാസങ്ങൾക്ക് എതിരല്ല. ഗണപതിവിവാദത്തിന്റെ പിന്നിലുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. സ്പീക്കറുടെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാനാണ് ശ്രമം.

കൂടുതൽ കാണുക

ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന് മാതൃക

സ. പിണറായി വിജയൻ | 02-08-2023

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണ്.

കൂടുതൽ കാണുക

വിജ്ഞാന വ്യവസായത്തിന്‌ രാജ്യത്ത്‌ ഏറ്റവും അനുയോജ്യമായ ഇടം കേരളമാണ്

സ. പിണറായി വിജയൻ | 02-08-2023

വിജ്ഞാന വ്യവസായത്തിന്‌ രാജ്യത്ത്‌ ഏറ്റവും അനുയോജ്യമായ ഇടം കേരളമാണ്. സയൻസ്‌ പാർക്കുകളും ഡിജിറ്റൽ സയൻസ്‌ പാർക്കും കേരളത്തിൽ ആരംഭിക്കുന്നത്‌ ഇതു മനസ്സിലാക്കിയാണ്‌. വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി ഇവ മാറും.

കൂടുതൽ കാണുക

ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുമുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പ്

സ. പിണറായി വിജയൻ | 01-08-2023

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഇതിനായി ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ 13.93 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

കൂടുതൽ കാണുക

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ

| 01-08-2023

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി സ. പിണറായി വിജയൻ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനാരംഭം നിർവ്വഹിച്ചു.

കൂടുതൽ കാണുക

സഖാവ് ഹർകിഷൻ സിങ്ങ് സുർജീത് ഓർമ്മദിനം

സ. പിണറായി വിജയൻ | 01-08-2023

ഇന്ന് സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഓർമ്മദിനമാണ്. നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.

കൂടുതൽ കാണുക

പാർടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ അമരസ്മരണകൾ ഒന്നര പതിറ്റാണ്ട് പിന്നിടുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 01-08-2023

പാർടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ അമരസ്മരണകൾ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്.

കൂടുതൽ കാണുക

സഖാവ് ഹർകിഷൻ സിങ്ങ് സുർജീത് ദിനം

| 01-08-2023

ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതൃത്വമായിരുന്ന സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഓർമകൾക്ക് ഇന്ന് 15 വർഷം. വിപ്ലവകാരിയായ സ്വാതന്ത്ര്യസമര പോരാളി‌യായിരുന്ന സ. സുർജിത്തിന്റെ ത്യാഗോജ്വലമായ ജീവിതം ഇന്ത്യൻ രാഷ്ട്രീയ വിദ്യാർത്ഥികൾക്കാകെയും പാഠപുസ്തകമാണ്.

കൂടുതൽ കാണുക

മണിപ്പൂർ വിഷയത്തിലെ ചർച്ച, കേന്ദ്രസർക്കാർ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം

സ. എളമരം കരീം എംപി | 01-08-2023

മണിപ്പൂർ വിഷയത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം.

കൂടുതൽ കാണുക

രാജ്യത്ത് ആദ്യമായി 'ക്വിയർ ഫ്രണ്ട്‌ലി ഹോസ്‌പിറ്റൽ ഇനിഷ്യേറ്റീവ്' കേരളത്തിൽ

| 31-07-2023

രാജ്യത്ത് ആദ്യമായി 'ക്വിയർ ഫ്രണ്ട്‌ലി ഹോസ്‌പിറ്റൽ ഇനിഷ്യേറ്റീവ്' (Queer Friendly Hospital Initiative) കേരളത്തിൽ നടപ്പിലാക്കുകയാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടേയും ക്വിയർ വ്യക്തികളുടേയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളിൽ സേവനം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കൂടുതൽ കാണുക

വക്കം പുരുഷോത്തമന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ | 31-07-2023

കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

കൂടുതൽ കാണുക

വക്കം പുരുഷോത്തമന് ആദരാഞ്ജലികൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 31-07-2023

മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും മന്ത്രിയും ഗവർണറുമായ വക്കം പുരുഷോത്തമന് ആദരാഞ്ജലികൾ. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ആരംഭിച്ച ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ദേശീയതലത്തിൽ തന്നെ പിന്നീട് ഉയർന്നു.

കൂടുതൽ കാണുക