സംസ്ഥാന സർക്കാർ കഞ്ചിക്കോട് ബ്രൂവറിക്ക് പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ വിവാദമുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണ്. സ്പിരിറ്റ് ഉൽപാദനമാണ് സർക്കാർ ലക്ഷ്യം. നിലവിൽ കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരാൻ മാത്രം 100 കോടി രൂപയാണ് ചെലവ്.

സംസ്ഥാന സർക്കാർ കഞ്ചിക്കോട് ബ്രൂവറിക്ക് പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ വിവാദമുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണ്. സ്പിരിറ്റ് ഉൽപാദനമാണ് സർക്കാർ ലക്ഷ്യം. നിലവിൽ കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരാൻ മാത്രം 100 കോടി രൂപയാണ് ചെലവ്.
ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.
ഇന്ന് സഖാവ് ലെനിൻ ദിനം. ലോകത്തിന്റെയാകെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന മഹാനായ നേതാവിന്റെ ഓർമ ദിനം. ആധുനിക മാനവിക ചരിത്ര പുരോഗതിക്ക് ലെനിൻ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്.
ജനുവരി 19 സ. ഇ ബാലാനന്ദൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് പങ്കെടുത്തു.
ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 16 വർഷമാകുന്നു. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു അദ്ദേഹം.
ഫ്യൂഡലിസത്തിന്റെ കൂടെപ്പിറപ്പായ അടക്കിവാഴലിനെതിരെ തിരുവിതാംകൂറിൽ നടന്ന എണ്ണമറ്റ പോരാട്ടങ്ങളിൽ തിളങ്ങുന്ന ഏടായ ശൂരനാട് സമരത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് ഇന്ന് 76 വയസ്സ്.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം 648 കിലോ ലിറ്ററിൽ നിന്നും ഇരട്ടിയോളം വർധിപ്പിച്ച് 1248 കിലോ ലിറ്റർ ആക്കി എന്ന് പറഞ്ഞ് കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ച് ശ്രീ. സുരേഷ് ഗോപി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടു. ചരിത്രപരമായ വർദ്ധനവ് എന്നാണ് അദ്ദേഹം മേനി പറഞ്ഞത്.
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനഞ്ചാം ചരമവാർഷിക ദിനമാണ് ഇന്ന്.
സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ലോഗോ പ്രകാശനവും പാർടി കോൺഗ്രസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും മധുര തീക്കതിർ കാമ്പസിൽ നടന്നു.
ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടി മോദി സർക്കാരിനെതിരെ പോരാട്ടം അനിവാര്യമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ യുജിസിയുടെ പുതിയ കരട് നിർദേശങ്ങൾ.
സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ "മാധ്യമങ്ങളുടെ രാഷ്ട്രീയം" പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാല ഗ്രാന്‍റ്സ് കമ്മീഷന്‍ ( യുജിസി) 2025 ലെ കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ കരട് ചട്ടങ്ങള്‍.
സിപിഐ എം പ്രവർത്തകൻ അമ്പലത്തിൻകാല അശോകൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് പുറമേ അമ്പതിനായിരം രൂപ പിഴയുമൊടുക്കണം. ആദ്യ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, മറ്റ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്.
മധ്യേഷ്യയിൽ മതനിരപേക്ഷ നിലപാട് സ്വീകരിച്ച സർക്കാരുകളെ അട്ടിമറിക്കുകയെന്നതാണ് അമേരിക്കൻ നയം. അഫ്ഗാനിസ്ഥാനിൽ തുടങ്ങി ഇറാഖിലേക്കും ലിബിയയിലേക്കുമെത്തിയ ആ ഇടപെടൽ സിറിയയിലേക്കും വ്യാപിച്ചിരിക്കുകയാണ്. അസദ് സർക്കാരിന്റെ പതനവും ജൊലാനിയുടെ എച്ച്ടിഎസ് അധികാരത്തിലേറിയതും അതിലേക്കാണ് വിരൽചൂണ്ടുന്നത്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് രചിച്ച “കോരന് കഞ്ഞി കുമ്പിളിൽ തന്നെ - നിയോലിബറൽ കാലത്തെ നീതി” എന്ന പുസ്തകം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽവച്ച് പാർടി പോളിറ്റ് ബ്യുറോ അംഗം സ. ബൃന്ദാ കാരാട്ട് പ്രകാശനം ചെയ്തു.