തീവ്ര വലതുപക്ഷത്തിന്റെ ആപൽക്കരമായ വളർച്ചയ്‌ക്കിടയിലും ലോകത്ത് പലയിടങ്ങളിലും ഉണ്ടാകുന്ന പുരോഗമന ശക്തികളുടെ മുന്നേറ്റം പ്രധാനമാണ്. പുരോഗമനപ്രസ്ഥാനങ്ങൾക്ക് അനുകൂലമായ ജനകീയ മുന്നേറ്റങ്ങൾ നാടകീയമായി വിജയിക്കാനുള്ള സാധ്യതകൾ പ്രത്യേക സാഹചര്യങ്ങളിൽ രൂപപ്പെടാം. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീലങ്ക.
