കേന്ദ്ര ബഡ്ജറ്റില്‍ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം. അര്‍ഹമായ വിഹിതം പോലും അനുവദിക്കാതെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ നിന്നും കരകയറാനാണ് കേരളത്തിന്റെ ആവശ്യം. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്.
