പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയും ഇന്ത്യ കൂട്ടായ്മയ്ക്കുണ്ടായ മുന്നേറ്റവും സജീവമായ ചർച്ചയായിട്ടുണ്ട്. ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയും ഇന്ത്യ കൂട്ടായ്മയ്ക്കുണ്ടായ മുന്നേറ്റവും സജീവമായ ചർച്ചയായിട്ടുണ്ട്. ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
സംസ്ഥാനത്തിൻ്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ യോഗം തീരുമാനിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ വിളിച്ചു ചേർത്ത കേരളത്തില്‍ നിന്നുള്ള എംപി മാരുടെ യോഗത്തിലാണ് തീരുമാനം.
ആമയിഴഞ്ചാൻ തോട്ടിൽ ജീവൻ നഷ്ടമായ ശുചീകരണ തൊഴിലാളി ജോയിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സ. എം ബി രാജേഷ്, മേയർ സ. ആര്യ രാജേന്ദ്രൻ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.
നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. 79 പോയിന്റുള്ള കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്. 78 പോയിന്റോടെ തമിഴ്നാടും 77 പോയിന്റോടെ ഗോവയുമാണ് പിന്നിൽ. 2023-24 വർഷത്തെ നിതി ആയോഗിന്റെ സൂചികയിലാണ് മികവ് തുടർന്നത്.
യൂറോപ്പിലെ രണ്ടു പ്രമുഖ രാജ്യങ്ങളായ ബ്രിട്ടനിൽനിന്നും ഫ്രാൻസിൽനിന്നും കഴിഞ്ഞയാഴ്ച വന്ന വാർത്തകൾ ലോകമെങ്ങുമുള്ള ഇടതുപക്ഷ പുരോഗമന ശക്തികൾക്ക് ആത്മവിശ്വാസവും കരുത്തും പകരുന്നതാണ്. ബ്രിട്ടനിൽ 14 വർഷത്തെ വലതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാർടി അധികാരത്തിൽ വന്നു.
ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണ്. കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് അങ്ങേയറ്റം അഭിമാനകരമായ മുഹൂർത്തമാണിത്. മദർ ഷിപ്പുകൾ, അഥവാ വൻകിട ചരക്കു കപ്പലുകൾ ഇവിടേക്കു വരികയാണ്.
ജൂലൈ 11 സഖാവ് സി വി ധനരാജ് രക്തസാക്ഷി ദിനത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കർഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന സഖാവ് എ പത്മനാഭന് പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ രാധാകൃഷ്ണൻ എംപി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ, തൃശൂർ ജില്ലാ സെക്രട്ടറി സ. എം എം വർഗീസ്, സ. ബേബിജോൺ, സ.
ക്ഷേമ പെന്ഷൻ കുടിശ്ശിക ഇനത്തിൽ 1,700 കോടി രൂപ ഈ സാമ്പത്തിക വർഷം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിലവില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ അഞ്ച് ഗഡുക്കളാണ് കുടിശ്ശികയുള്ളത്. പ്രതിമാസം 1,600 രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷനായി വിതരണം ചെയ്യുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.
വാഹനാപകടത്തിൽ മരണപ്പെട്ട എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്ന സ. അനഘയ്ക്ക് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
പി.എസ്.സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല.
സമാനതകളില്ലാത്ത സമരചരിത്രമാണ് ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിനുള്ളത്. സ്വാതന്ത്ര്യസമരത്തിന്റെ ഘട്ടത്തിൽ വിദ്യാർഥികളോട് കോളേജുകൾ ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങാൻ നിർദേശിച്ചത് ഗാന്ധിജിയായിരുന്നു. ഇതിന് എതിർപ്പുകൾ ഉയർന്നപ്പോൾ ഗാന്ധിജി പറഞ്ഞ മറുപടി ‘ഭാവിലോകത്ത് ജീവിക്കേണ്ടത് വിദ്യാർഥികളാണ്.
കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം ആഗോള മാതൃകയെന്ന് യുനിസെഫ് പഠനം.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽപ്പെടുത്താനുള്ള 1031 അപേക്ഷകരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയരാക്കി ഉൾപ്പെടുത്തും. 2017ലെ പ്രാഥമിക പട്ടികയിൽപ്പെട്ടവരാണ് ഇവർ. ഒഴിവാക്കിയതിന്റെ കാരണം പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തും.