കേരളം നെഞ്ചോട് ചേർത്ത സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖ സ്ഥാനം സഖാവിനുണ്ട്.

കേരളം നെഞ്ചോട് ചേർത്ത സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖ സ്ഥാനം സഖാവിനുണ്ട്.
മെയ് 19 സഖാവ് ഇ കെ നായനാർ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ പതാക ഉയർത്തി.
മലയാളി ഉള്ള കാലത്തോളം മറക്കാത്ത പേരുകളിൽ ഒന്നാണ് സ. നായനാരുടേത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. 20 വർഷംമുമ്പ് 2004 മേയ് 19 ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.
രാഷട്രീയവിരോധം തീർക്കാൻ കേരളത്തിന് അർഹമായ കടം നിഷേധിച്ച് കേന്ദ്രം. കടമെടുപ്പ് പരിധിയുടെ കണക്കും വായ്പാനുമതിയും വൈകിച്ച് സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രസർക്കാർ ഞെരുക്കുകയാണ്. വ്യക്തത ആവശ്യപ്പെട്ട് കത്തയച്ചിട്ടും കേന്ദ്രം മറുപടി നൽകിയിട്ടില്ല.
സംഘടിത സ്ത്രീമുന്നേറ്റത്തിന് കേരളം ലോകത്തിന് നൽകിയ മഹത്തായ മാതൃകയായ കുടുംബശ്രീക്ക് 26 വയസ്സ് തികഞ്ഞിരിക്കുകയാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടൽ ശേഷി ശക്തിപ്പെടുത്തി അതുവഴി അവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്ന വലിയ കൂട്ടായ്മയാണ് കുടുംബശ്രീ.
സംഘടിത സ്ത്രീമുന്നേറ്റത്തിന് കേരളം ലോകത്തിന് നൽകിയ മഹത്തായ മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 26 വയസ്സ് തികയുകയാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടൽ ശേഷി ശക്തിപ്പെടുത്തി അതുവഴി അവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്ന വലിയ കൂട്ടായ്മയാണ് കുടുംബശ്രീ.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കൾ പി കെ ശ്രീമതി ടീച്ചർ, സി എസ് സുജാത എന്നിവർ പങ്കെടുത്തു.
വിവ പാലസ്തീന!
ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.
മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.
പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.
ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.
സിപിഐ എം മുളക്കുഴ സൗത്ത് ലോക്കൽ കമ്മറ്റിയും കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ മുളക്കുഴ സൗത്ത് മേഖല കമ്മറ്റിയും ചേർന്ന് നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ കൈമാറ്റവും പണി ആരംഭിക്കാൻ പോകുന്ന ഒരു വീടിന്റെ തറക്കല്ലിടലും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ നിർവഹിച്ചു.
മെയ് 13 സഖാവ് മൊയാരത്ത് ശങ്കരൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ നിടമ്പ്രത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പിന്നിട്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയപ്പോഴത്തെ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. 400 സീറ്റിന്റെ മുദ്രാവാക്യവുമായിട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതാവസ്ഥയിലാണ്.