രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്.

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്.
രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം ഡൽഹി പൊലീസിന് പരാതി നല്‍കി.
പി ചിദംബരം കേരളത്തിൽ വന്ന് പറഞ്ഞത് കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ നിലപാട് ഉൾപ്പെടുത്താൽ സ്ഥലമില്ലായിരുന്നു എന്നാണ്. സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർക്കാൻ അത്ര സ്ഥലം വേണോ? അതുകൊണ്ട് പ്രകടനപത്രിക വലുതായി പോകുമോ.? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ്?
രാജസ്ഥാനിലെ ബൻസ്‌വാഡയിൽ തെരഞ്ഞെടുപ്പ് റാലിയ്‌ക്കിടെ മുസ്ലീങ്ങൾക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ട് സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളും ആദിവാസി വിഭാഗങ്ങളും കൊടിയ ക്ലേശങ്ങൾ അനുഭവിക്കുമ്പോൾ മതനിരപേക്ഷതയുടെ ഉദാത്ത മാതൃകയായി കേരളം മാറുകയാണ്. പൗരത്വഭേദഗതി ബില്ലിനെ കേരളം എതിർത്തു. എൽഡിഎഫ് ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം ഉണ്ടാകില്ലെന്ന ഗ്യാരന്റിയാണ് നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുസീംങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ എന്തുകൊണ്ടാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കാത്തത്?
മതനിരപേക്ഷതയ്ക്കായുള്ള പോരാട്ടത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ല. മതം പൗരത്വത്തെ നിർണയിക്കുന്ന ഘടകമായി മാറിയിട്ടും കോൺഗ്രസ് മൗനത്തിലാണ്. കോൺഗ്രസ് പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമം പരാമർശിക്കാത്തത് ബിജെപിയുമായി സന്ധിചെയ്യുന്നതിൻ്റെ ഭാഗമാണ്.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ അതേ സ്വരം. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും കേരളത്തിൽ വന്ന് പറയുന്നത്. മുഖ്യമന്ത്രിയെ എന്തുകൊണ്ടു അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നത് എന്തിനാണ്? മുഖ്യമന്ത്രിക്കെതിരെ എന്ത് കേസാണുള്ളത്?
മതാടിസ്ഥാനത്തിൽ പൗരത്വം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല. അഭയാർത്ഥികളെ മതത്തിൻ്റെ പേരിൽ വേർതിരിക്കാറില്ല. പൗരത്വ ഭേദഗതി നിയമത്തെ ഐക്യരാഷ്ട്ര സഭയടക്കം എതിർത്തു. ഇന്ത്യ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടു. എന്നാൽ, കേരളത്തിലെ 18 യുഡിഎഫ് എംപിമാർ സിഎഎയ്ക്കെതിരെയുള്ള പ്രതിഷേധത്തിലെവിടെയുമുണ്ടായില്ല.
അഴിമതി വിരുദ്ധത പറഞ്ഞാണ് മോദി അധികാരത്തിൽ വന്നത്. എന്നാൽ ഇപ്പോൾ മോദിയുടെ കപടമുഖം പുറത്തു വന്നിരിക്കുകയാണ്. മരുന്ന് ഉത്പാദക കമ്പനികൾ 1000 കോടി രൂപയോളമാണ് ബിജെപിയ്ക്ക് കൊടുത്തത്. മനുഷ്യരെ കൊല്ലുന്ന മരുന്നുകൾ ഉത്പാദിക്കുന്ന മരുന്ന് കമ്പനികളെ സർക്കാർ കയറൂരി വിട്ടു.
അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന് ആധുനികതയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ.
പ്രധാനമന്ത്രി ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ പോലും പരിഗണിക്കുന്നില്ല. വൈവിധ്യമാണ് രാജ്യത്തിന്റെ ബലം. ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് ന്യൂനപക്ഷങ്ങളോട് മാത്രം ചെയ്യുന്ന ദയയല്ല. രാജ്യത്തിന്റെ വൈവിധ്യം നിലനിര്‍ത്താനുള്ള ഏറ്റവും അടിസ്ഥാന ഘടകമാണ്
ഇന്ത്യയുടെ നാനാത്വങ്ങളെ ഉപയോഗിച്ച് ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന അപകടത്തില്‍ തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയല്ല, ആര്‍എസ്എസ് അജണ്ടയാണ് പിന്തുടരുന്നത്. മതേതരത്വവും ജനാധിപത്യവും ഇല്ലാത്ത ഇന്ത്യയെക്കുറിച്ച് നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല.
ബിജെപിയാണോ മുഖ്യമന്ത്രി സ. പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോൺഗ്രസ് വ്യക്തമാക്കണം. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷൻമാരുമടക്കം ഉന്നത കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറുന്നു.
സംഘപരിവാർ മനസ്സുള്ള എത്രപേർ ഒപ്പമുണ്ടെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തണം. കേന്ദ്രസർക്കാരിനെയും ബിജെപിയെയും ചാരിനിൽക്കുന്നവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ. എന്നാൽ ഞങ്ങളും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് പ്രചരിപ്പിക്കാനാണ് രാഹുൽ ഗാന്ധിയും ഇവിടുത്തെ നേതാക്കളും ശ്രമിക്കുന്നത്.