പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണ്. കേരളത്തിന്റെ റെയിൽവേ വികസനം അട്ടിമറിക്കാനുള്ള നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം.
