സിപിഐ എം ഇലക്ടറൽ ബോണ്ടിലൂടെ പണം കൈപ്പറ്റിയെന്ന പച്ചനുണ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവുൾപ്പെടെ യുഡിഎഫ് നേതാക്കൾ. സിപിഐ എം പണം വാങ്ങിയതിന് തെളിവുണ്ടെന്നാണ് അവകാശവാദം. തെളിവ് കാണിക്കൂ എന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് പിന്നീടാവാമെന്നാണ് അദ്ദേഹം പറയുന്നത്.
