പാർലമെന്റിലെ പുകബോംബ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷാവീഴ്‌ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല. സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാണിക്കുന്ന എംപിമാരെ സസ്‌പെൻഡ് ചെയ്യുകയാണ് സർക്കാർ. പ്രതിഷേധക്കാർക്ക് കയറാൻ പാസ് നൽകിയ ബിജെപി എംപിക്ക് ഇതിൽ പങ്കുണ്ടോയെന്നതടക്കം നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.
