Skip to main content

ലേഖനങ്ങൾ


മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം

സ. സീതാറാം യെച്ചൂരി | 31-12-2023

മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം. കോൺഗ്രസിന്റേത് പാതിവെന്ത ഹിന്ദുത്വമാണ്. മതനിരപേക്ഷ രാഷ്ടീയത്തിലൂടെ മാത്രമേ ആർഎസ്എസ് ഉയർത്തുന്ന വർഗീയരാഷ്ട്രീയത്തെ നേരിടാനാകൂ എന്ന തിരിച്ചറിവാണ് കോൺഗ്രസിന് വേണ്ടത്.

കൂടുതൽ കാണുക

യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുന്നു

സ. പിണറായി വിജയൻ | 30-12-2024

ഇസ്രായേൽ അതിക്രൂരമായ ആക്രമണമാണ് പലസ്തീനിൽ നടത്തുന്നത്. മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നത്. യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതും ദശലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്നതും വേദനാജനകമാണ്. ആഘോഷമില്ലാത്ത ഒരു ക്രിസ്മസ് ഇത് ആദ്യമാകാം.

കൂടുതൽ കാണുക

കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്‌സ്‌ എന്നീ ഫാക്‌ടറികളിലേക്ക്‌ സംയുക്ത കർഷക സംസ്ഥാന സമിതി മാർച്ച് നടത്തി

| 30-12-2024

കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്‌സ്‌ എന്നീ ഫാക്‌ടറികളിലേക്ക്‌ ഉജ്വല മാർച്ചുമായി സംയുക്ത കർഷക സംസ്ഥാന സമിതി. MRF മാർച്ചും ഉപരോധവും കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സ. വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കളമശേരി അപ്പോളോ ടയേഴ്‌സിലേക്ക്‌ നടന്ന മാർച്ച്‌ സംയുക്ത കർഷക സംസ്ഥാനസമിതി ചെയർമാൻ സ.

കൂടുതൽ കാണുക

രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ്‌ നിലപാട്‌ എടുക്കാത്തത്‌ രാഷ്‌ട്രീയ പാപ്പരത്തം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 30-12-2023

രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ്‌ നിലപാട്‌ എടുക്കാത്തത്‌ രാഷ്‌ട്രീയ പാപ്പരത്തമാണ്. ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തിനെതിരെ മൃദുഹിന്ദുത്വ നിലപാട്‌ സ്വീകരിച്ച്‌ മുന്നോട്ടു പോകാനാകില്ല. മധ്യപ്രദേശിലെയും ഗുജറാത്തിലെയും അനുഭവത്തിൽനിന്ന്‌ കോൺഗ്രസ്‌ പാഠം പഠിച്ചിട്ടില്ല.

കൂടുതൽ കാണുക

ഗുരു സന്ദേശത്തിന്റെ വെളിച്ചം പലസ്തീനിലെത്തിയിരുന്നുവെങ്കിൽ അവിടെ ചോരപുഴ ഒഴുകുമായിരുന്നില്ല

സ. പിണറായി വിജയൻ | 30-12-2023

ശിവഗിരി തിർത്ഥാടനം വിശ്വമാനവീകത ഉയർത്തി പിടിക്കുന്നു. അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹത് സംഭവമാണ്. ഗുരുവിന്റെ ഇടപെടൽ സമൂഹത്തിലാകെ ചലനമുണ്ടാക്കി. സമൂഹത്തേയും ജനങ്ങളേയും മനുഷ്യത്വവത്ക്കരിക്കുകയാണ് ഗുരു ചെയ്തത്.

കൂടുതൽ കാണുക

സോണിയാഗാന്ധിക്ക് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ലഭിച്ച ക്ഷണം ചരിത്രത്തിലെ ഊഷ്മളമായ അനേകം പരസ്പര വിനിമയങ്ങളുടെ ബാക്കിപത്രം

സ. എം ബി രാജേഷ്  | 30-12-2023

ഇതിലെന്താണിത്ര വിവാദം? രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ശ്രീമതി സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചത് വളരെ സ്വാഭാവികമല്ലേ? അത്രമേൽ രാഷ്ട്രീയ നിരക്ഷരരായവർ മാത്രമേ അതിൽ അദ്ഭുതപ്പെടുകയുള്ളൂ. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സോണിയാ ഗാന്ധിക്കും കോൺഗ്രസിനും അർഹതയുണ്ട്.

കൂടുതൽ കാണുക

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സഖാവ് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു

| 29-12-2023

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രിയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോടൊപ്പം പങ്കെടുത്തു. സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായ 'വൈക്കം സമര ശതാബ്‌ദി പുഷ്പം' സ.

കൂടുതൽ കാണുക

അയോധ്യ ക്ഷേത്രനിർമ്മാണം ബിജെപിയുടെ രാഷ്ട്രീയ അജണ്ട

സ. ഇ പി ജയരാജൻ | 29-12-2023

രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണം. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഒരാളുടെ മതമോ വിശ്വാസമോ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്നാണ്.

കൂടുതൽ കാണുക

ബിജെപി അയോധ്യയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു

സ. സീതാറാം യെച്ചൂരി | 29-12-2023

അയോധ്യ പ്രതിഷ്ഠ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. നഗ്നമായ മതധ്രുവീകരണമാണ് നടക്കുന്നത്. മതവികാരം പോലും ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്. അതോടൊപ്പം കേന്ദ്രം വ്യക്തികളുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറുകയാണ്.

കൂടുതൽ കാണുക

മതത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു

സ. സീതാറാം യെച്ചൂരി | 29-12-2023

രാമക്ഷേത്ര ചടങ്ങിലേക്ക് നേരിട്ട് ക്ഷണം കിട്ടിയ കാര്യവും ചടങ്ങിൽ പങ്കെടുക്കില്ലെന്നതും സിപിഐ എം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പങ്കെടുക്കില്ലെന്നത് വളരെ കൃത്യമായ രാഷ്ട്രീയ നിലപാടാണ്. സിപിഐ എമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. സിപിഐ എം വിശ്വാസത്തിന് എതിരല്ല.

കൂടുതൽ കാണുക

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് ഭയമില്ലാതെ കർത്തവ്യനിർവഹണത്തിന്‌ കഴിയുന്ന സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു

സ. പിണറായി വിജയൻ | 28-12-2023

സംസ്ഥാനത്ത് ഡോക്ടർമാർക്കും മറ്റ്‌ ആരോഗ്യ പ്രവർത്തകർക്കും ഭയമില്ലാതെ കർത്തവ്യനിർവഹണത്തിന്‌ കഴിയുന്ന സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ നിയമ വ്യവസ്ഥകൾ ശക്തമാക്കിയ സംസ്ഥാനമാണ് കേരളം.

കൂടുതൽ കാണുക

നവകേരള സദസ്സിനാൽ എന്ത് ഗുണം ലഭിച്ചുവെന്ന് ഇന്ന് ചോദിക്കുന്നവർക്ക് ഗുണഭോക്താക്കളായ ജനങ്ങൾ ഉത്തരം നൽകിക്കൊള്ളും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 28-12-2023

മുപ്പത്താറ് ദിവസം ഒരു ബസിൽ സംസ്ഥാനത്തെ മന്ത്രിസഭ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുക. 134 വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുക. എല്ലാ പ്രഭാതങ്ങളിലും ആ പ്രദേശങ്ങളിലെ നാനാതുറകളിൽപ്പെട്ട ജനവിഭാഗങ്ങളുമായി മന്ത്രിസഭയൊന്നാകെ സംവദിക്കുക. മുഖ്യമന്ത്രി നേരിട്ട് മറുപടി പറയുക.

കൂടുതൽ കാണുക

ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഓരോ വർഷവും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നു

| 27-12-2023

ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വർഷവും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്. അമേരിക്കയിലേക്ക് മാത്രം പലായനം ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളമാണ് എന്ന് വിദേശകാര്യമന്ത്രാലയം സ. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ കണക്കിൽ നിന്നും വ്യക്തമാകുന്നു.

കൂടുതൽ കാണുക

സമ്പൂർണ അരാജകത്വത്തിലേക്ക് ഇന്ത്യ മാറി

സ. ആനാവൂർ നാഗപ്പൻ | 26-12-2023

സമ്പൂർണ അരാജകത്വത്തിലേക്ക് നമ്മുടെ രാജ്യം മാറി. രാജ്യത്തെ പാർലമെൻ്റിന് പോലും സുരക്ഷയില്ല. പാർലമെന്റ് അംഗങ്ങളുടെ ജീവന് വിലയില്ലാതായി. ഇത്രയും ഗുരുതരമായ പ്രശ്നമുണ്ടായിട്ടും പാർലമെന്റിൽ പ്രസ്താവന നടത്താൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല.

കൂടുതൽ കാണുക

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് 55 വർഷം

| 25-12-2023

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 55 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

കൂടുതൽ കാണുക