കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ആക്രമണോത്സുകമാംവിധം സാമ്പത്തികമായി അവഗണിക്കുന്നെന്ന് പ്രതിപക്ഷത്തിനും ബോധ്യമായതിന്റെ പ്രതിഫലനമാണ് യുഡിഎഫിൽനിന്നുള്ള പ്രതികരണങ്ങൾ. നവകേരള സദസ്സ് ഉയർത്തുന്ന സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന് അതാണ്.

കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ആക്രമണോത്സുകമാംവിധം സാമ്പത്തികമായി അവഗണിക്കുന്നെന്ന് പ്രതിപക്ഷത്തിനും ബോധ്യമായതിന്റെ പ്രതിഫലനമാണ് യുഡിഎഫിൽനിന്നുള്ള പ്രതികരണങ്ങൾ. നവകേരള സദസ്സ് ഉയർത്തുന്ന സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന് അതാണ്.
കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ നാടിന് യോജിക്കാൻ കഴിയണം. കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന് തയ്യാറായാൽ ഒപ്പമുണ്ടാകുമെന്ന മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന പ്രതിപക്ഷത്തിന് ആലോചിക്കാൻ വഴിവയ്‌ക്കുന്നതാണ്.
കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്‌ട്രീയക്കളിയും അവഗണനയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്ക് കത്തയച്ചു. ഇക്കാര്യത്തിൽ പാർലമെന്റിൽ കേന്ദ്രം നൽകിയ വിചിത്രമറുപടിയുടെ വെളിച്ചത്തിലാണിത്.
ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് ചിലർ ശ്രമിച്ചത്. ശബരിമലയിൽ എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ബോർഡും സർക്കാരും തയ്യാറാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ തിരക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണ്.
കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിനു തയ്യാറായാൽ ഒപ്പമുണ്ടാകുമെന്ന മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന പ്രതിപക്ഷത്തിന് ആലോചിക്കാൻ വഴിവെക്കുന്നതാണ്. പ്രശ്‌നങ്ങൾ മനസിലാക്കുന്നവർക്ക് കുഞ്ഞാലിക്കുട്ടിയെപ്പോലെയേ പ്രതികരിക്കാനാകൂ.
കാലാവധി പൂർത്തിയാവാൻ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിൽ കടന്നുവരാമെന്നാണ് ഗവർണർ ആലോചിക്കുന്നത്. ഭീഷണി മുഴക്കി, അടിമുടി പ്രകോപനമുണ്ടാക്കുന്നതാണ് ഗവർണറുടെ നടപടി.
അടിയന്തരാവസ്ഥയെന്നു പറഞ്ഞാൽ ആദ്യം ഓർമ വരിക 1975ൽ ഇന്ദിര ഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയാണ്. പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. കോൺഗ്രസിന്റെ സ്വേച്ഛഭരണം നാട്ടിൽ നടപ്പാക്കപ്പെട്ടു. ഭരണഘടനയിലെ 352–-ാം വകുപ്പുപ്രകാരമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ജമ്മു കശ്മീരിന് ഭരണഘടനയിലെ 370-ാം വകുപ്പ് അനുസരിച്ച് നൽകിയ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ നടപടിക്ക് സുപ്രീംകോടതി അംഗീകാരം നൽകിയിരിക്കുകയാണ്. 2019 ആഗസ്ത് അഞ്ചിനാണ് കേന്ദ്രസർക്കാർ ജമ്മു- കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞത്.
എനിക്കെതിരായ സമൻസ് ഈഡി നിരുപാധികം പിൻവലിച്ചു. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മൾ പറയാറില്ലേ, അതുപോലൊരു അഭ്യാസം. തങ്ങളുടെ കൈയിൽ ചില പുതിയ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സീല് ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാം എന്നൊക്കെ പറഞ്ഞു നോക്കിയതാ. കോടതി ചെവികൊടുത്തില്ല.
കിഫ്ബി മസാല ബോണ്ടില്‍ ഇഡിക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. അന്വേഷണത്തിന് തെളിവുകളില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട എല്ലാ സമന്‍സും പിന്‍വലിക്കുന്നു എന്ന് ഇഡി കോടതിയെ അറിയിച്ചു. ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള സ.
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നത്. സർക്കാർ കൃത്യസമയത്ത് ഇടപെട്ടു. അവധി ദിവസങ്ങളിൽ ഭക്തർ കൂടുതലെത്തി. പ്രയാസങ്ങൾ ഉണ്ടായ ഉടനെ സർക്കാർ ഇത് പരിശോധിക്കുകയും പരിഹരിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്തു.
സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങുന്നതിൽപ്പോലും യുഡിഎഫ് വേർതിരിവും രാഷ്ട്രീയവും കാണിക്കുകയാണ്. കേരളത്തിന് അർഹതപ്പെട്ട ധനവിഹിതം നൽകാത്തതിൽ കേന്ദ്രധനമന്ത്രിക്ക് ഒന്നിച്ച് നിവേദനം കൊടുക്കാൻ തീരുമാനിച്ച ശേഷം യുഡിഎഫ് എംപിമാർ പിൻമാറി.
മുൻ തൃക്കരിപ്പൂർ എംഎൽഎയും സിപിഐ എം കാസർകോട് ജില്ലാ മുൻ സെക്രട്ടറിയുമായിരുന്ന സ. കെ കുഞ്ഞിരാമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. മികച്ച സംഘാടകനും നിയമസഭാ സമാജികനായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനത്തിൽ സജീവമായപ്പോൾ തന്നെ ആയുർവേദ വൈദ്യൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സ.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച് വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള കേന്ദ്രത്തിനെതിരെ ശക്തമായ നിയമപോരാട്ടത്തിനാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നത്.
സഖാവ് കെ കുഞ്ഞിരാമന്റെ വേർപാട് പാർടിക്ക് വലിയ നഷ്ടമാണ്. വിദ്യാർഥികാലത്ത് തന്നെ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന സഖാവ് ഉജ്ജ്വലനായ സംഘാടകനും അതുല്യനായ ജനപ്രതിനിധിയുമായിരുന്നു. കാസർകോട് ജില്ലയിലെ പാർടിയെ ധീരമായി നയിച്ച നേതൃമികവുമാണ് സഖാവ് കെ കുഞ്ഞിരാമൻ.