നവകേരള സദസ് ചരിത്രവിജയമായി മാറിയതായി എല്‍ഡിഎഫ് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുന്ന പ്രമേയവും എല്‍ഡിഎഫ് യോഗം പാസാക്കി. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളും ഈ ചരിത്രസംഭവം മാതൃകയായി സ്വീകരിക്കുന്നു.

നവകേരള സദസ് ചരിത്രവിജയമായി മാറിയതായി എല്‍ഡിഎഫ് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുന്ന പ്രമേയവും എല്‍ഡിഎഫ് യോഗം പാസാക്കി. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളും ഈ ചരിത്രസംഭവം മാതൃകയായി സ്വീകരിക്കുന്നു.
ഇഎംഎസിനെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചത് കെഎസ്‌യു നേതാവിന്റെ സംസ്‌കാരവും, മോന്തായം വളഞ്ഞാൽ ബാക്കിയെന്താകുമെന്നതുമാണ് വെളിപ്പെടുത്തുന്നത്. ലോകത്തിന് കേരളം നൽകിയ സംഭാവനയാണ് ഇഎംഎസ്. ആർക്കും അഭിമാനം തോന്നുന്നതാണ് അദ്ദേഹത്തിന്റെ ധിഷണാവൈഭവം.
ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയത് ആസൂത്രിതമായ ആക്രമണമാണ്. സാധാരണ സമര രീതിയല്ല ഉണ്ടായത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ അഴിഞ്ഞാടി. പോലീസിന് നേരെ ആസൂത്രിതമായ ആക്രമണം അരങ്ങേറി.
ബിജെപിയെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കും. ബിജെപി ഇനിയും തെരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റ് ഉണ്ടാകുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം. ഭരണഘടനയുടെ സത്തയെ തന്നെ മോദി തകർക്കുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത എംപിമാരോട് മറുപടി പറയാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്.
നവകേരള സദസ്സിനോടുള്ള പകയാണ് പ്രതിപക്ഷത്തെ മുളകുപൊടി പ്രയോഗത്തിലും പൊലീസിനുനേരെ ഇരുമ്പ് ഗോലിയെറിയുന്നതിലും എത്തിച്ചത്. വ്യവസായങ്ങളെയും തൊഴിൽ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയങ്ങൾ സ്വീകരിക്കുന്ന സർക്കാരിന് പുതുതലമുറ നൽകുന്ന പിന്തുണ ചിലരെ അസ്വസ്ഥരാക്കുകയാണ്.
യുഡിഎഫ് പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സിനെ അവരുടെ അണികൾപോലും തിരിഞ്ഞു നോക്കിയില്ല. അവർക്കുമാത്രം അറിയാവുന്ന കാരണങ്ങളാലാണ് നവകേരള സദസ്സ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്. യുഡിഎഫ് അണികളടക്കം പതിനായിരങ്ങൾ മഞ്ചേശ്വരംമുതൽ സദസ്സിനെത്തിയത് അവർക്ക് ഷോക്കായി. അതോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞത്.
വടക്കേയറ്റമായ മഞ്ചേശ്വരം മുതല്‍ തെക്കേ അറ്റത്തെ പാറശാല വരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസം കൊണ്ട് ഇന്ന് പൂര്‍ത്തിയാക്കുകയാണ്. 'നവകേരള സദസ്സ്' എന്ന ഈ ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണ നിര്‍വ്വഹണ ചരിത്രത്തിലെ അത്യപൂര്‍വ്വമായ അധ്യായമായി മാറിയിരിക്കുന്നു.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച് ഇടപെടാൻ ആരിഫ് മൊഹമ്മദ് ഖാന് അവകാശമില്ല. അത് രാഷ്‌ട്രപതിയോട് കാണിക്കുന്ന അനാദരവും ജനാധിപത്യ മൂല്യങ്ങൾക്ക് എതിരുമാണ്.
സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. ഭരണകൂട വ്യവസ്ഥയെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. വ്യാപകമായി അക്രമവും കലാപവും നടത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് തന്നെ വ്യക്തമാക്കി.
കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെ കേരളത്തിനെതിരായ നിലപാടിലേക്ക് നീങ്ങിയത്. കേരള വിരുദ്ധമായി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ഒന്നിച്ച് ചെയ്യാനാണ് അവരുടെ തീരുമാനം. ഇരുകൂട്ടർക്കും ചെയ്യാൻ കഴിയാത്തത് കേന്ദ്ര സർക്കാരിനെക്കൊണ്ട് നടപ്പാക്കിക്കുകയാണ്. അധികാരത്തിനായുള്ള ആർത്തിയാണ് കോൺഗ്രസിന്.
ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് 2024-ൽ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടും തിരുവനന്തപുരം നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമാണ്. നവകേരള സദസ്സിന് ലഭിക്കുന്ന വലിയ പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുകയാണ്. ഈ അസ്വസ്ഥതയുടെ പ്രതിഫലനമാണ് തിരുവനന്തപുരത്ത് കണ്ടത്. അത്തരം അക്രമങ്ങൾ തിരുത്താൻ പറ്റുമെങ്കിൽ പ്രതിപക്ഷം തിരുത്തണം.
ഒരു മാസമായി ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലക്ഷക്കണക്കിന് ജനങ്ങളോടാണ് ദിവസവും സംവദിക്കുന്നത്. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
സംഘർഷമല്ല യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നത്. യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണത്തെ വെള്ളപൂശാനാണ് ചില പത്രങ്ങൾ ശ്രമിക്കുന്നത്. ഈ അക്രമത്തിലൂടെ യൂത്ത് കോൺഗ്രസിന് മുൻതൂക്കം കിട്ടിയെന്നാണ് ചില പത്രങ്ങൾ എഴുതിയത്. ഇതിലൂടെ അക്രമത്തെ പിന്താങ്ങുകയാണ് മാധ്യമങ്ങൾ.
യുഡിഎഫ് കാലത്ത് തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണമാണ് എൽഡിഎഫ് സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ എല്ലാത്തിനെയും എതിർക്കുന്ന സമീപനമാണ് തുടർച്ചയായി സ്വീകരിക്കുന്നത്. പദ്ധതികൾക്കാവശ്യം പണമാണ്. വലിയ സാമ്പത്തികശേഷി നമ്മുടെ ഖജനാവിനില്ല.