ഇന്ന് സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഓർമ്മദിനമാണ്. നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.

ഇന്ന് സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഓർമ്മദിനമാണ്. നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.
പാർടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ അമരസ്മരണകൾ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതൃത്വമായിരുന്ന സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഓർമകൾക്ക് ഇന്ന് 15 വർഷം. വിപ്ലവകാരിയായ സ്വാതന്ത്ര്യസമര പോരാളിയായിരുന്ന സ. സുർജിത്തിന്റെ ത്യാഗോജ്വലമായ ജീവിതം ഇന്ത്യൻ രാഷ്ട്രീയ വിദ്യാർത്ഥികൾക്കാകെയും പാഠപുസ്തകമാണ്.
മണിപ്പൂർ വിഷയത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം.
രാജ്യത്ത് ആദ്യമായി 'ക്വിയർ ഫ്രണ്ട്‌ലി ഹോസ്‌പിറ്റൽ ഇനിഷ്യേറ്റീവ്' (Queer Friendly Hospital Initiative) കേരളത്തിൽ നടപ്പിലാക്കുകയാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടേയും ക്വിയർ വ്യക്തികളുടേയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളിൽ സേവനം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും മന്ത്രിയും ഗവർണറുമായ വക്കം പുരുഷോത്തമന് ആദരാഞ്ജലികൾ. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ആരംഭിച്ച ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ദേശീയതലത്തിൽ തന്നെ പിന്നീട് ഉയർന്നു.
കേന്ദ്രസർക്കാരിന്റെ ഉറപ്പ് മുഖവിലക്കെടുത്ത് യുജിസി ശമ്പളപരിഷ്‌കരണ കുടിശ്ശിക ഇനത്തിലും ക്ഷേമപെൻഷൻ ഇനത്തിലും കേരളം വിതരണം ചെയ്ത 1273 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിഷേധിച്ചിരിക്കുകയാണ്.
1957ലെ മൈന്‍സ് & മിനറല്‍സ് (ഡവലപ്പ്മെന്റ് ആന്റ് റെഗുലേഷന്‍സ്) നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്താനുദ്ദേശിക്കുന്ന ഭേദഗതിയിൽ കേരള സർക്കാർ ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തി.
ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനുമേൽ ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി ലോക്സഭാ സ്പീക്കർക്കും രാജ്യസഭാധ്യക്ഷനും കത്തു നൽകി.
ശാസ്ത്ര സത്യങ്ങൾ തുറന്നു പറഞ്ഞതിന് ബഹു. സ്പീക്കർ ശ്രീ എഎൻ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ല. വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സർജറി തുടങ്ങിയവയ്ക്കൊക്കെ ശാസ്ത്രീയമായ ചരിത്രമുണ്ട്.
കെ റെയിൽ വേണമെന്ന നിലയിലേക്ക് ജനമനസ്സ് പൂർണമായും എത്തിക്കഴിഞ്ഞു. കെ റെയിൽ പദ്ധതിയെ ചിലർ എതിർത്തത് എന്തിനായിരുന്നു? വേഗം എത്തുന്നു എന്നതാണോ ഇവർക്ക് വിഷമം? അതല്ല, ഇപ്പോൾ വികസനം നടക്കരുത് എന്ന ചിന്തയാണോ?
കക്ഷി രാഷ്ട്രീയത്തിന് അതീതരാണെന്നും നിക്ഷ്പക്ഷരാണെന്നും അവകാശപ്പെടുന്ന മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ സകല നേരുംനെറിയും വിട്ട് നിരന്തരം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്.
കെൽട്രോൺ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ പഠിക്കാനെത്തിയ തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്.
മൾട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യം കവർന്നെടുക്കാനാണ് നീക്കം.