കേരളത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ അവഗണന നേരിടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നതാണ്. പുരോഗമന പ്രസ്ഥാനങ്ങളോട് അടിസ്ഥാന വിഭാഗങ്ങൾക്കുള്ള അടുപ്പം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമായേ ഈ പ്രസ്‌താവനയെ കാണാനാകൂ.

കേരളത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ അവഗണന നേരിടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നതാണ്. പുരോഗമന പ്രസ്ഥാനങ്ങളോട് അടിസ്ഥാന വിഭാഗങ്ങൾക്കുള്ള അടുപ്പം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമായേ ഈ പ്രസ്‌താവനയെ കാണാനാകൂ.
ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
മണിപ്പൂരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണ്. ഏത് കലാപവും ഒരാഴ്‌ചയ്‌ക്കുള്ളിൽ കേന്ദ്രസർക്കാരിന് അടിച്ചമർത്താനാകും. മണിപ്പുരിൽ കലാപം തുടങ്ങിയിട്ട് 51 ദിവസം പിന്നിട്ടു. 131 പേർ ഇതുവരെ കൊല്ലപ്പെട്ടു. 17 ക്ഷേത്രവും 200 പള്ളിയും തകർക്കപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു.
സിപിഐ എം നേതാവും മുൻമന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം പൂർത്തിയാകുകയാണ്. പതിറ്റാണ്ടുകളോളം കേരള രാഷ്‌ട്രീയത്തിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നാടിനുവേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങൾ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാക്കി.
വിരട്ടലും പ്രതികാരവേട്ടയുമൊന്നും കണ്ട് കോൺഗ്രസ് ഭയപ്പെടില്ല എന്നാണ് കെ സുധാകരനുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പറഞ്ഞത് സിപിഎമ്മിനോടും എൽഡിഎഫ് സർക്കാരിനോടുമാണെങ്കിൽ അദ്ദേഹത്തിന് തെറ്റി.
കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം പണമല്ല, ജ്ഞാന സമൂഹമാണ്. അറിവും ബുദ്ധിയുമാണ് പ്രധാന സമ്പത്ത്. ആ ബുദ്ധി ഉപയോഗിച്ച് നമുക്ക് സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനാകും. അത്തരത്തിൽ വിദ്യാഭ്യാസത്തെയും അറിവിനെയും രൂപപ്പെടുത്താനാകണം. അതിനായി നാട് ഒരുങ്ങിക്കഴിഞ്ഞു.
കേരളത്തിൽ മാധ്യമസ്വാതന്ത്ര്യം തകർന്നെന്ന ദുഷ്‌പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഒരുസംഘം മാധ്യമങ്ങൾ. കമ്യൂണിസ്റ്റ് വിരുദ്ധരായ ഏതാനും വ്യക്തികളുടെ അഭിപ്രായപ്രകടനങ്ങളും തങ്ങളുടെ വാദത്തിന് ഉപോദ്‌ബലകമായി സംപ്രേഷണം ചെയ്യുകയുണ്ടായി.
ഒട്ടുമിക്ക മാധ്യമങ്ങളും നമുക്ക് എതിരാണ്. ഈ ഭൂമുഖത്ത് മാർക്സിസ്റ്റ് വിരുദ്ധവും വലതുപക്ഷ നിലപാടിന് പ്രചാരണം നടത്തുന്നതുമായ മാധ്യമങ്ങൾ കേരളത്തിലേത് പോലെ ലോകത്ത് എവിടെയുമില്ല. മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചിരിക്കുന്നു.
മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന് നിലനിൽപ്പില്ല, രണ്ടും പരസ്‌പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഹിന്ദുരാഷ്‌ട്രവാദത്തെ എതിർത്തതിനും മതനിരപേക്ഷതയ്‌ക്കായി നിലകൊണ്ടതിനുമാണ് ഗാന്ധി കൊലചെയ്യപ്പെട്ടത്.
രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും ദേശതാല്പര്യത്തിന് എതിരാണ്. സങ്കീർണമായ സാമൂഹ്യസാഹചര്യമുള്ള ഒരു സംസ്ഥാനത്ത് തീക്കളി നടത്തുകയാണ് ബിജെപി.
കെ സുധാകരനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. മോണ്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഐഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് വൈകാതെ സുധാകരന്‍ തിരിച്ചറിയും.
കോൺഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 48-ാം വാർഷികമാണ് ജൂൺ 25 അർധരാത്രി. അന്ന് സംഭവിച്ചത് എന്തൊക്കെയായിരുന്നുവെന്നും എന്തുകൊണ്ടായിരുന്നുവെന്നും പരിശോധിക്കുന്നത് ഇത്തരുണത്തിൽ പ്രസക്തമാണ്.
ബിജെപിയും കോൺഗ്രസും തമ്മിൽ എന്തു വ്യത്യാസം? പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരോടും പ്രതിയോടും ഒപ്പമുള്ള കെപിസിസി പ്രസിഡന്റിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും മൊബൈല്‍ സന്ദേശങ്ങളുമെല്ലാം സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നതാണ്.
കേന്ദ്രം ഭരിക്കുന്ന പാർടിയായ ബിജെപി ഒരു പ്രത്യേക രാഷ്ട്രീയതന്ത്രമാണ് പയറ്റുന്നത്. സാമൂഹിക അനിശ്ചിതത്വം ദേശീയതലത്തിൽ ഇവർ പ്രചരിപ്പിക്കുകയാണ്. മണിപ്പൂരിലെ അക്രമത്തിൽ ഇപ്പോൾ ദൃശ്യമായിരിക്കുന്ന ആളുകളുടെ ശിഥിലീകരണം ബിജെപിയുടെ ഇത്തരം നീക്കങ്ങളുടെ ഒരു ഉദാഹരണമാണ്.
പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കമാണ്. പ്രിയയുടെ കേസിൽ വിധി ഗവർണർക്കും തിരിച്ചടിതന്നെയാണ്. സുധാകരനെതിരെ പറയുമ്പോൾ മാധ്യമങ്ങൾക്ക് എന്താണ് പ്രശ്നം? കേരളത്തിൽ യാതൊരുവിധ മാധ്യമവേട്ടയും ഇല്ല. എസ്എഫ്ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂ.