തൃശൂർ ജില്ലയിലെ സിപിഐ എം താണിക്കുടം ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ നാല് വീടുകളുടെ താക്കോൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു പങ്കെടുത്തു.

തൃശൂർ ജില്ലയിലെ സിപിഐ എം താണിക്കുടം ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ നാല് വീടുകളുടെ താക്കോൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു പങ്കെടുത്തു.
കേരളം മുന്നോട്ടുവച്ച മാതൃക ഏറ്റെടുത്ത് ഡെൽഹിയിൽ പ്രതിഷേധം നടത്താൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഡെൽഹിയിലൊക്കെ പോയി സമരം ചെയ്യുന്നത് കൊണ്ടെന്ത് കാര്യമെന്ന് ചോദിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ കർണാടക മുഖ്യമന്ത്രി കണ്ടുകാണില്ല.
കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഡൽഹിയിൽ കേന്ദ്രത്തിനെതിരായി സമരം നടത്തുന്നത് എൽഡിഎഫും സംസ്ഥാന സർക്കാരും തുടരുന്ന സമീപനത്തിനുള്ള അംഗീകാരമാണ്. ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ ഇതെല്ലാം കണ്ണുതുറന്നുകാണണം. ഫെഡറൽ സംവിധാനം തകർക്കുകയാണ് ബിജെപി സർക്കാർ.
കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറഞ്ഞത്. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ കളവ് പറയുകയാണ്. കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയെന്നതാണ് കേന്ദ്ര ബജറ്റിൽ ഞാൻ കണ്ട ആശ്വാസം. ബജറ്റ് കമ്മി 5.8 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി കുറച്ചുവെന്നുള്ളതാണ് അവരുടെ ഏറ്റവും വലിയ അവകാശവാദം. പക്ഷേ, നിയമം എന്താ? 3 ശതമാനത്തിനപ്പുറം പാടില്ല. കേന്ദ്രത്തിനായാലും സംസ്ഥാനത്തിനായാലും.
കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമാണ്. സാമ്പത്തിക രേഖകള്‍ സഭയില്‍ വന്നിട്ടില്ല. ഇന്ത്യയിലാകെ സാമ്പത്തിക രംഗത്ത് ഒരു മരവിപ്പുണ്ട്, അത് കേരളത്തിലും ഉണ്ട്. കേന്ദ്രം മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് കേരളവും കാത്തിരുന്നത്.
കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ല. എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ബജറ്റ്. ബജറ്റിൽ നിരാശയില്ലാത്തത് അംബാനിയും അദാനിയും പോലുള്ളവർക്കു മാത്രമാണ്. അവർക്കായി കരാർപ്പണിയെടുക്കുകയാണ് കേന്ദ്രസർക്കാർ. ജനങ്ങളെ പറ്റിക്കാൻ നരേന്ദ്ര മോദി ഇതുവരെ ചെയ്തുവന്ന കാര്യങ്ങൾ ഈ ബജറ്റിലും കാണാം.
കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.
ദരിദ്ര ജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിന്നും കേന്ദ്രബജറ്റിൽ നിന്നും വ്യക്തമാണ്.
ഭരണഘടനാപരമായി സംസ്ഥാന ഭരണത്തിന്റെ തലവൻ ഗവർണറാണ്. ആ പദവിക്കനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുമെന്നാണ് പൗരസമൂഹം പ്രതീക്ഷിക്കുന്നത്. എന്നാൽ കേരളത്തിലെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് അതിനു കഴിയുന്നില്ല എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാർ സംസ്ഥാനത്തിൽ നിന്നും പിടിച്ചുപറിക്കുകയാണ്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച് കർണാടക മുഖ്യമന്ത്രിയും, മുതിർന്ന നേതാവ് പി ചിദംബരവും പറഞ്ഞ കാര്യമെങ്കിലും കോൺഗ്രസ് ഉൾക്കൊള്ളണം.
പൊള്ളയായ അവകാശവാദങ്ങളും ഊതിപ്പെരിപ്പിച്ച കണക്കുകളും കൊണ്ട് നിറച്ച രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത ഒരു പ്രസംഗം മാത്രമായി രാഷ്‌ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം മാറി.
തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു; താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ
ബാബ്‌റി മസ്‌ജിദ് തകർത്തയിടത്ത് നിർമിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് രാജ്യത്ത് മതേതരത്വത്തിൻ്റെ മരണമണിയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരിപാടിയാണ് അയോധ്യയിൽ നടന്നത്. ഭരണഘടനയുടേയും സുപ്രീംകോടതി വിധിയുടേയും ലംഘനമാണിത്.
മഹാത്മാ ഗാന്ധിയെ മതവർഗീയവാദികളുടെ കൊടുംഭീകരത വെടിവച്ചുകൊന്ന ദിനമാണിന്ന്. ഗാന്ധിയുടെ ജീവിതം ലോകത്തിന് നൽകുന്ന സന്ദേശം സമാധാനവും സ്നേഹവും സാഹോദര്യവും ഐക്യവുമാണ്. ഇന്ത്യൻ ജനതയുടെ പാരസ്പര്യത്തിന്റെയും ദേശീയതയുടെയും പ്രവാചകനായ ഗാന്ധിജിയെ മതഭീകരതയ്ക്ക് സഹിക്കാനാവുമായിരുന്നില്ല.