ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.
ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.
ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് നല്കാനുള്ള 852 കോടി രൂപയുടെ കുടിശ്ശിക കഴിഞ്ഞ ദിവസം അനുവദിച്ചു.
രാജ്യത്തുനിന്ന് മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട് ചോദിക്കാനുള്ളത്: 'ഭാരത് മാതാ കീ ജയ്' എന്ന് ആദ്യം വിളിച്ചത് അസിമുള്ളഖാനാണ്. അതുകൊണ്ട് ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത് കവി മുഹമ്മദ് ഇഖ്‌ബാലാണ്.
ആർഎസ്എസിന്റെയും കോർപറേറ്റ് മുതലാളിമാരുടെയും വമ്പൻ പദ്ധതികളാണ് നരേന്ദ്ര മോദി നടപ്പാക്കുന്നത്. സിഎഎ നിയമം വേഗത്തിൽ നടപ്പാക്കുന്നത് ആർഎസ്എസ് പദ്ധതിയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയും 50 വർഷംകൊണ്ട് ലോകം തന്നെ വെട്ടിപ്പിടിക്കുകയുമാണ് ആർഎസ്എസിന്റെ മറ്റൊരു പദ്ധതി.
ലോകത്ത് ജനാധിപത്യ പ്രക്രിയ വികസിച്ചുവന്നത് നിരവധി പടവുകൾ പിന്നിട്ടാണ്. ഒട്ടേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രവും അതിനു പിന്നിലുണ്ട്. ഗ്രീസിലും റോമിലുമെല്ലാം പ്രാചീനകാലത്ത് നിലനിന്ന ജനാധിപത്യത്തിൽ അടിമകൾക്ക് സ്ഥാനമുണ്ടായിരുന്നില്ല.
ആർഎസ്എസിന്റെ വർഗീയ ലക്ഷ്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫ് സർക്കാരുണ്ടാകും. എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരും. ഒരുകാരണവശാലും മുട്ടുമടക്കില്ല. നിശ്ശബ്ദരാവുകയുമില്ല.
ആർഎസ്എസ് നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ ആശയമാണ്. മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആഭ്യന്തര ശത്രുക്കളെന്ന് ആർഎസ്‌എസ് പ്രഖ്യാപിച്ചു. ഹിറ്റ്‌ലർ ജൂതരെ കൊലപ്പെടുത്തിയപ്പോൾ ലോകത്ത് അപലപിക്കാതിരുന്നത് ആർഎസ്എസ് മാത്രമാണ്.
ഗാസയിൽ അടിയന്തരമായി, നീണ്ടുനിൽക്കുന്ന വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു എൻ സുരക്ഷാസമിതിയുടെ പ്രമേയം സ്വാഗതാർഹമാണ്. ഈ റമദാൻ മാസത്തിൽ ഗാസയിലെ പാലസ്തീൻകാർ പട്ടിണിയിലും യുദ്ധത്തിലും തുടരുന്നത് നീതി പുലരുന്ന ഒരു ലോകക്രമത്തിന് അനുയോജ്യമല്ല.
ഇന്ന് മലപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ബഹുജന റാലിയിൽ അണിചേർന്ന ജനസാഗരം കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം എത്ര മാത്രം ആഴത്തിൽ വേരോടിയതാണെന്നതിന്റെ പ്രതിഫലനമാണ്. ഈ ജനാവലി നൽകുന്ന ഊർജ്ജമുൾക്കൊണ്ട് നമുക്കൊരുമിച്ചു മുന്നേറാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ട്!
പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിലാണേലും രാജ്യസഭാ തെരഞ്ഞെടുപ്പിലാണേലും ഞങ്ങളുടെ വോട്ട് ബിജെപിക്ക് എന്നതാണ് കോൺഗ്രസിന്റെ പുതിയ മുദ്രാവാക്യം.
ഗവർണർക്കും രാഷ്ട്രപതിയുടെ ഓഫീസിനുമെതിരെ കേരളം കോടതിയിൽ പോയത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് കണ്ടു. ദീർഘകാലമായി ഇതെല്ലാം പെൻറിങ്ങിലായിരുന്നിട്ടും ഇപ്പോൾ കോടതിയിൽ പോയത് കേന്ദ്രത്തിനെതിരെ നിൽക്കുന്നുവെന്നു കാണിക്കാനാണെന്നും പരിഹാസത്തോടെ പറയുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രചാരണം ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ കരട് ചട്ടങ്ങൾ അവതരിപ്പിച്ചത്. അതോടൊപ്പം സഖ്യകക്ഷികളെ തേടിയുള്ള നെട്ടോട്ടവും മറ്റു കക്ഷികളിൽനിന്ന് നേതാക്കളെ അടർത്തിയെടുക്കാനുള്ള പരിശ്രമവും തുടരുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തെ മുൻനിർത്തി വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി അണിചേരുന്ന ആവേശകരമായ കാഴ്ചയായിരുന്നു കണ്ണൂർ കലക്ടറേറ്റ് ഗ്രൗണ്ടിൽ നടന്ന ബഹുജനറാലിയിൽ.
സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്ക് പൂർണമായും വിശ്വസിക്കാൻ കഴിയുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്നതാണ് രാജ്യത്തിന്റെ പ്രത്യേകത. ഒരു സംശയവും വേണ്ട. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫും കേരളത്തിലെ എൽഡിഎഫ് സർക്കാരുമുണ്ടാകും. ഏതു ത്യാഗം സഹിച്ചും ഈ പോരാട്ടം തുടരും.