കോൺഗ്രസ് പ്രകടനപത്രിക പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന വിമർശനത്തിൽ പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുകയാണ്. പല നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പൗരത്വ ഭേദഗതിയെക്കുറിച്ച് കോൺഗ്രസ് പ്രകടനപത്രിക പരാമർശിക്കുന്നേയില്ല. അത് മനപൂർവം മാറ്റിനിർത്തിയതാണ്.
