മതത്തിന്റെ പേര് പറഞ്ഞു പൗരത്വം നിഷേധിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ ജനസാഗരമാണ് ഇന്ന് കാസർഗോഡ് കാഞ്ഞങ്ങാട് നടന്ന ബഹുജനറാലിയിൽ അണിചേർന്നത്.
മതത്തിന്റെ പേര് പറഞ്ഞു പൗരത്വം നിഷേധിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ ജനസാഗരമാണ് ഇന്ന് കാസർഗോഡ് കാഞ്ഞങ്ങാട് നടന്ന ബഹുജനറാലിയിൽ അണിചേർന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ യൂണിയൻ സർക്കാരിന്റെ കൊട്ടേഷൻ സംഘമായ ഇ ഡി അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വകാര്യ കമ്പനികൾക്ക് നേട്ടമാകുന്ന വിധത്തിൽ 2021-22 ൽ ഡൽഹി സർക്കാർ ആവിഷകരിച്ച മദ്യനയവുമായി ബന്ധപ്പെട്ട കേസാണ്.
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി ഡൽഹി എകെജി ഭവനിൽ പുഷ്‌പാർച്ചന നടത്തി.
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയായ ചീമേനി കൂട്ടക്കൊലയുടെ സ്മരണ ദിനമാണിന്ന്. വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്.
മോദി ഭരണത്തിന്റെ 10 വർഷങ്ങളിൽ ആഗോള വികസന സൂചികകളിൽ ഒന്നിൽ പോലും ഇന്ത്യയുടെ റാങ്ക് മെച്ചപ്പെട്ടിട്ടില്ല എന്ന വസ്തുത ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലോക സന്തോഷ സൂചികയിൽ 143 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126-ാമതാണ്.
സാമ്രാജ്യത്വത്തിന് എതിരെ പോരാടിയ ധീര വിപ്ലവകാരികളായ ഭഗത് സിംഗ്, സുഖ്ദേവ് രാജ് ഗുരു എന്നിവരുടെ രക്തസാക്ഷിത്വത്തിൻ്റെ വാർഷികമാണ് ഇന്ന്.
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് രാഷ്ട്രീയ കേരളത്തെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്.
പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ് ,രാജ്ഗുരു ,സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23. ഭഗത് സിംഗ്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളി പകര്‍ന്ന വിപ്ളവച്ചൂട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറയുന്നില്ല .
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ചമയുന്ന കോൺഗ്രസുകാർ, കേരളത്തിൽ നടത്തിയ കൂട്ടക്കൊലയിൽ രക്തസാക്ഷികളായ ചീമേനിയിലെ രണധീരരുടെ ഓർമ ദിനമാണ് മാർച്ച് 23. ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളിൽ അവർ നിറഞ്ഞു നിൽക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജനറാലി സംഘപരിവാർ ശക്തികൾക്കുള്ള വലിയ മുന്നറിയിപ്പാണ്. പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങളെ ഈ നാട് ഒന്നിച്ചെതിർക്കുമെന്ന പ്രഖ്യാപനമായി ഈ പ്രതിഷേധ കൂട്ടായ്മ മാറി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്‌ത് ജയിലിലടച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഒരു നടപടിയാണിത്.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷനേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നത്.
ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ ഉദാഹരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. ജനാധിപത്യവിശ്വാസികൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തുമെന്ന പരിഭ്രാന്തിയിലാണ് കേന്ദ്രഭരണാധികാരികൾ എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങൾ.
ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എ കെ ജി.
മാർച്ച് 22 സഖാവ് എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ആനാവൂർ നാഗപ്പൻ, സ. എം സ്വരാജ് എന്നിവർ പങ്കെടുത്തു.