ആർഎസ്എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമർശിച്ച് സംസാരിച്ചാൽ അത് ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ല. ആർഎസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിർക്കുന്നതിലൂടെ വർഗീയതയേയാണ് സിപിഐ എം എതിർക്കുന്നത്.

ആർഎസ്എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമർശിച്ച് സംസാരിച്ചാൽ അത് ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ല. ആർഎസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിർക്കുന്നതിലൂടെ വർഗീയതയേയാണ് സിപിഐ എം എതിർക്കുന്നത്.
ഭരണഘടനയെയും അത് തയ്യാറാക്കിയവരെയും അംഗീകരിക്കാൻ സംഘപരിവാർ ഒരുക്കമല്ല. ഡോ. അംബേദ്‌കറെ അധിക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറി. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയധികം വർഷം കഴിഞ്ഞശേഷവും മനുസ്മൃതിയിലും ചാതുർവർണ്യ വ്യവസ്ഥയിലും ഊറ്റംകൊള്ളുകയാണ് സംഘപരിവാർ.
സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്തു. 2025 മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് സിപിഐ എം സംസ്ഥാന സമ്മേളനവും ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട് മധുരയിൽ 24-ാം പാർടി കോൺഗ്രസും നടക്കും.
ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ ബിജെപി വീണ്ടും ഇന്ത്യൻരാഷ്ട്രീയത്തിലെ അജയ്യശക്തിയായെന്ന വ്യാഖ്യാനമാണ് പൊതുവെ വലതുപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും ചമയ്ക്കുന്നത്.
സ. സുശീല ഗോപാലൻ, സ. എ കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ എം സ്വരാജ്, കെ കെ ജയചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
തബലയിലെ വിശ്വവിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ലോകമാകെയുള്ള സംഗീത ആസ്വാദകരെ ത്രസിപ്പിച്ച ഇന്ത്യയുടെ പ്രിയ സംഗീതജ്ഞനാണ് വിടപറഞ്ഞത്. തബലയില്‍ മാസ്‌മരികമായ വേഗത്തിൽ ഒരുക്കുന്ന വിസ്മയകരമായ സംഗീത വിരുന്ന് അദ്ദേഹത്തിന് ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ചു.
സഖാവ് കെ കുഞ്ഞിരാമന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സഖാവിന്റെ സ്മൃതിമണ്ഡപം ചെറുവത്തൂർ കാരിയിൽ ഉദ്ഘാടനം ചെയ്തു. സ. കെ കുഞ്ഞിരാമൻ അനുസ്മരണ പൊതുയോഗവും ഉദ്ഘാടനം ചെയ്തു.
സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുകയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്‌എഫ്‌ഐ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. കേരളത്തിന്റെ എല്ലാ സർവകലാശാലകളിലും വമ്പിച്ച വിജയത്തോടുകൂടി എസ്‌എഫ്‌ഐയ്ക്ക് നല്ലരീതിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.
വിമർശനവും സ്വയംവിമർശനവും ജീവശ്വാസംപോലെ സിപിഐ എമ്മിന് പ്രധാനമാണ്. സമ്മേളനങ്ങളിൽ പ്രതിനിധികൾക്ക് ജനറൽ സെക്രട്ടറി മുതൽ താഴോട്ട് സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമർശിക്കാം. വിമർശനത്തിന് വിധേയമല്ലാത്ത ഒരു നേതാവും ഈ പാർടിയിൽ ഇല്ല.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി ഇന്ത്യയുടെ അഭിമാനമായ ഡി ഗുകേഷിന് അഭിനന്ദനങ്ങൾ. നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷിന്റെ ഈ അവിസ്മരണീയ നേട്ടം.
ലോകത്തെ അത്ഭുതപ്പെടുത്തി സിറിയയിലെ ബഷാർ അൽ അസദ് ഗവൺമെന്റ് ചരിത്രത്തിന്റെ ഭാഗമായി. മേഖലയിൽ അമേരിക്കൻ ഇടപെടലിനെതിരെ നിലപാടെടുത്ത, പലസ്തീൻ ജനതയ്‌ക്ക് നീതിലഭിക്കണമെന്ന ആവശ്യത്തിനൊപ്പം അടിയുറച്ചുനിന്ന മതനിരപേക്ഷ സർക്കാരായിരുന്നു അസദിന്റേത്.
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ ഉദ്‌ഘാടനം ചെയ്തു.