"കൊല്ലം: ചരിത്രം സംസ്കാരം രാഷ്ട്രീയം" പുസ്തക പ്രകാശന ചടങ്ങ് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള പുസ്തകം പ്രകാശനം ചെയ്തു. സ.

"കൊല്ലം: ചരിത്രം സംസ്കാരം രാഷ്ട്രീയം" പുസ്തക പ്രകാശന ചടങ്ങ് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള പുസ്തകം പ്രകാശനം ചെയ്തു. സ.
സിപിഐ എം സംസ്ഥാന സമ്മേളന പതാക ജാഥ കയ്യൂരില്‍ നിന്നും പ്രയാണം ആരംഭിച്ചു. പതാക ജാഥ ഉദ്ഘാടനം ചെയ്തു. സ. എം സ്വരാജാണ് ജാഥ ലീഡർ, സ. വത്സൻ പനോളിയാണ് ജാഥ മാനേജർ. സ. അനുശ്രീ ജാഥ അംഗമാണ്.
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് വലതുപക്ഷം പ്രചരിപ്പിച്ച പല കാര്യങ്ങളും കഴിഞ്ഞ ഒമ്പത് വർഷ ഭരണത്തിൽ നടന്നുവെന്നതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ആഗോള നിക്ഷേപ സംഗമം. കൊച്ചിയിൽ നടന്ന സംഗമത്തിൽ 26 രാജ്യങ്ങളിൽ നിന്നായി 3000 സംരംഭകർ പങ്കെടുത്തു.
മനുഷ്യ മനസാക്ഷിയെയാകെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾക്കാണ് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സാക്ഷ്യം വഹിച്ചത്. അഞ്ചു പേർ ക്രൂരമായും മൃഗീയമായും കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസവും മുന്നേറാനുള്ള കരുത്തും നൽകുന്നതാണ്.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ സിപിഐ എം നേതൃത്വത്തിൽ രാജ്ഭവനിൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
സഖാവ് കണ്ടോത്ത് സുരേശന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ആർഎസ്എസ് ക്രിമിനലുകൾ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും തന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സഖാവാണ് സുരേശൻ.
പ്രിയ സഖാവ് എ വി റസലിന്റെ മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ് റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
ആഗോളക നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിന് ചാലക ശക്തിയായി മാറും. അടിസ്ഥാന സൗകര്യമേഖലയിൽ വിപ്ലവം സൃഷ്ടിച്ചും വ്യവസായ സൗഹൃദാന്തരീക്ഷം ഒരുക്കിയും കഴിവുറ്റ മനുഷ്യവിഭവശേഷി കൈവരിച്ചുമാണ് നമ്മളീ നേട്ടത്തിലേയ്ക്കെത്തിയത്.
തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെയാണ് സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ് റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
ആർഎസ്എസ് ക്രിമിനലുകൾ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും തന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സഖാവ് കണ്ടോത്ത് സുരേശന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ മാര്‍ച്ച് 1 ന് ആരംഭിക്കും. പതാക ജാഥ കയ്യൂരില്‍ ഉദ്ഘാടനം ചെയ്യും. സ. എം സ്വരാജാണ് ജാഥ ലീഡർ, സ. വത്സൻ പനോളിയാണ് ജാഥ മാനേജർ. സ. അനുശ്രീ ജാഥ അംഗമാണ്.