കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി.

കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി.
അന്തരിച്ച സാമൂഹ്യ പ്രവർത്തകൻ ടി നാരായണന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനാ നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി നാരായണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച സംഘടനാ പ്രവർത്തകനായിരുന്നു അദ്ദേഹം.
സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് എം പി പത്രോസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സിപിഐ എം വയനാട് മുൻ ജില്ലാ കമ്മിറ്റിയംഗവും പുൽപ്പള്ളി മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന സ. കെ എൻ സുബ്രഹ്മണ്യന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വയനാടൻ ജനതയുടെ ആവശ്യങ്ങളുയർത്തി നടത്തിയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കെ എൻ സുബ്രഹ്മണ്യൻ.
ലഹരി മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) തലശ്ശേരി ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന സഖാവ് പി സമീറിന്റെ കുടുംബത്തിന് ചുമട്ടുതൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സ്ഥലം വാങ്ങി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറി.
ചപ്പാരപ്പടവ് തലവിൽ, അൽഫോൻസാ നഗറിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് സെന്ററിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വൊക്കേഷണൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന രീതിയിൽ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യൻ ജനത പൊതുവേ ആഗ്രഹിക്കുന്നത്. ഭീകരാക്രമണത്തിന്റെ സൂചനയാണ് പഹൽഗാമിലെ 26 പേരുടെ മരണം. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല.
നവകേരളത്തിനായുള്ള പുതുവഴികളിൽ നാഴികക്കല്ലാണ് വിഴിഞ്ഞം തുറമുഖം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിന് ഈ തുറമുഖം നാടിന് സമർപ്പിച്ചപ്പോൾ ലോക സമുദ്ര വാണിജ്യ ഭൂപടത്തിൽ കേരളവും ഇടം നേടുകയായിരുന്നു.
അടിമാലി ജനകീയ പോരാട്ടങ്ങളുടെ ചരിത്ര മുറങ്ങുന്ന ആനച്ചാലിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കുടിയിറക്കിനെതിരെ സംസ്ഥാനത്താകെ നടന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകർന്ന ആനച്ചാലിൽ പുതിയ ഓഫീസ് പുരോഗമന പ്രസ്ഥാനത്തിന് കൂടുതൽ കരുത്തുപകരും.
ചക്രക്കസേരയിലിരുന്ന് നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക കെ വി റാബിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ശാരീരിക അവശതകളെ അതിജീവിച്ചാണ് റാബിയ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയതും പിന്നീട് മറ്റുള്ളവർക്ക് വിദ്യ പകർന്നു നൽകിയതും.
ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.