കൊണ്ടോട്ടി മുൻ എംഎൽഎ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മികച്ച നിയമസഭാ സാമാജികനും സഹകാരിയുമായിരുന്നു അദ്ദേഹം. മുഹമ്മദുണ്ണി ഹാജിയുടെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു.

കൊണ്ടോട്ടി മുൻ എംഎൽഎ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മികച്ച നിയമസഭാ സാമാജികനും സഹകാരിയുമായിരുന്നു അദ്ദേഹം. മുഹമ്മദുണ്ണി ഹാജിയുടെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു.
ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടി മോദി സർക്കാരിനെതിരെ പോരാട്ടം അനിവാര്യമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ യുജിസിയുടെ പുതിയ കരട് നിർദേശങ്ങൾ.
എം കെ കൃഷ്‌ണൻ മെമ്മോറിയൽ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ. എം കെ കൃഷ്‌ണൻ ജന്മശതാബ്ദി ആഘോഷ പരിപാടി വൈപ്പിനിൽ ഉദ്‌ഘാടനം ചെയ്‌തു. മാതൃക പൊതുപ്രവർത്തകനുള്ള എം കെ മെമ്മോറിയൽ അവാർഡ് കെ രാധാകൃഷ്‌ണൻ എംപിക്കും രുക്‌മിണി കൃഷ്ണൻ മെമ്മോറിയൽ വർക്കിങ് വുമൺ ഓഫ് ദി ഇയർ അവാർഡ് പ്രൊഫ.
കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ചു. ഉമ തോമസിന്റെ കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും സംസാരിച്ചു.
2025 ഫെബ്രുവരി 14 മുതൽ 16 വരെ കോഴിക്കോട് നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (KSTA) 34-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ "നവലിബറൽ നയങ്ങളും കേരളത്തിന്റെ പ്രതിരോധവും" ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പിൻ്റെ സന്തോഷകേന്ദ്രമാകാൻ, ജനങ്ങളുടെ ആഘോഷങ്ങളുടെ ഇടമാകാൻ ഹാപ്പിനസ് സ്ക്വയർ നാടിന് സമർപ്പിച്ചു. സാംസ്‌കാരിക കേന്ദ്രം, കൺവെൻഷൻ സെൻ്റർ, കോഫി പാർക്ക്, റീഡിംഗ് കഫേ തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആധുനിക സംവിധാനമാണിത്. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഹാപ്പിനസ് സ്ക്വയർ നിർമ്മിച്ചത്.
സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.
മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.
സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ എം നേതാവും എംപിയും ഇഎംഎസ് മന്ത്രിസഭയിൽ മന്ത്രിയുമായിരുന്ന സഖാവ് ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ മുഷ്‌താഖ് രചിച്ച 'കടൽ പോലൊരാൾ' എന്ന പുസ്തകം പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവന് നൽകി പ്രകാശനം ചെയ്തു.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ അവർ നൽകിയ വാർത്തകളും വിശകലനങ്ങളും. ഡിസംബർ 28നാണ് പെരിയ ഇരട്ടക്കൊലക്കേസ് സംബന്ധിച്ച കോടതിവിധി വന്നത്.
സാഹിത്യ-മാധ്യമപ്രവർത്തന-ചലച്ചിത്ര മേഖലകൾക്ക് അതുല്യമായ സംഭാവന നൽകിയ പ്രതിഭയെയാണ് എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളിലും, കലാകൗമുദി, മലയാളം എന്നീ വരികകളിലും നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തന ജീവിതം.
കണ്ണൂർ വളക്കയിൽ സ്കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. അതിദാരുണമായ ഈ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.