ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക് മാധ്യമങ്ങൾ കേരളത്തിൽ പശ്‌ചാത്തലമൊരുക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷ പ്രസ്ഥാനം ആകെ വാടിപ്പോയ നാടല്ല കേരളം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക് മാധ്യമങ്ങൾ കേരളത്തിൽ പശ്‌ചാത്തലമൊരുക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷ പ്രസ്ഥാനം ആകെ വാടിപ്പോയ നാടല്ല കേരളം.
സിനിമാ വ്യവസായ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ രംഗത്ത് നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
നവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും തുടർന്ന് കർഷക–തൊഴിലാളി പ്രസ്ഥാനങ്ങളും നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ആധുനിക കേരളം. ഫ്യൂഡൽ കാലഘട്ടത്തിൽ നിലനിന്ന സ്ഥാപനങ്ങളെയും ചിന്തകളെയുമെല്ലാം ആധുനികവൽക്കരിക്കുകയെന്ന ചരിത്രപരമായ ഉത്തരവാദിത്വമാണ് നവോത്ഥാനപ്രസ്ഥാനങ്ങൾ ഏറ്റെടുത്തത്.
കേരളീയ സമൂഹത്തിലേക്ക് നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു നൽകിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സവർണ്ണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ചോദ്യം ചെയ്ത ഗുരു, ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ശക്തിയുക്തം നിലകൊണ്ടു.
കേരളത്തിലെ നവോത്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ വിപ്ലവകരമായ ഏടാണ് സഖാവ് പി കൃഷ്ണപിള്ള. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ അധിനിവേശത്തിനെതിരേയും കേരള സമൂഹത്തെ മൂടിയ ജാതീയ ചിന്തകൾക്കെതിരെയും സഖാവ് അവിശ്രമം പൊരുതി.
വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ ആവശ്യപ്പെട്ടു.
കുത്തകകൾ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോൾ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരേണ്ടതുണ്ട്. വിദേശ, ദേശീയ കുത്തകകൾ പ്രാദേശിക ഭാഷയിൽപ്പോലും പിടിമുറുക്കുന്നു. കോടികൾ വിതച്ച് കോടികൾ കൊയ്യാൻ മാധ്യമ ഉള്ളടക്കത്തെയും ജനമനസുകളെയും അവർ മലീമസമാക്കുകയാണ്.
ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനത്തിൽ സഖാവ് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും കണ്ണർകാട് സ്മൃതി മണ്ഡപത്തിലും സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ പുഷ്പാർച്ചന നടത്തുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
കോഴിക്കോട്ട് ഒരു തൊഴിലാളി യോഗത്തിൽ ഒരു തൊഴിലാളിയെ ചൂണ്ടി സഖാവ് പി കൃഷ്ണപിള്ള പറഞ്ഞു: ‘നിങ്ങൾ വരണം അധികാരത്തിൽ.’ തൊഴിലാളികളുടെ ഭരണം വരണമെന്ന് സാരാംശം. പിന്നീട് തൊഴിലാളികളും കർഷകരുമടക്കമുള്ള കേരളജനത നെഞ്ചേറ്റിയ ആഹ്വാനമായി ആ മുദ്രാവാക്യം മാറുന്നതാണ് നാടു ദർശിച്ചത്.
ഇന്ന് പി കൃഷ്ണപിള്ള ദിനം. ആധുനിക കേരള ശില്പികളിൽ പ്രമുഖനായ സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിന്റെ സ്മരണങ്ങൾ തുടിക്കുന്ന ദിവസമാണിത്.
ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് പതാക ഉയർത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 76 വർഷം പൂർത്തിയാകുന്നു.
സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള മുൻകരുതലുണ്ടാകണം. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വ്യാപകമായ കാലത്ത് ഇതിന് ഏറെ പ്രാധാന്യമുണ്ട്.
പ്രകൃതി ദുരന്തങ്ങളെ കൃത്യമായി പ്രവചിക്കാനാവശ്യമായ ഇടപെടലിലേക്ക് രാജ്യം വളരണം.
വടകരയില്‍ നടന്നത് യുഡിഎഫിന്റെ തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രചരണങ്ങളാണ്. കാഫിര്‍ പരാമര്‍ശവും യുഡിഎഫിന്റെ ഇത്തരം പ്രചരണത്തിന്റെ ഭാഗമായി വന്നതാണ്. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യഘട്ടം മുതൽ വടകരയിൽ അശ്ലീലവും വർഗീയതയും ചേർത്താണ് അവർ പ്രചാരണം നടത്തിയത്.