കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ എന്ന വിശ്വാസമായിരുന്നു ആ കാരണം.
