തന്നെ ചരിത്രം എങ്ങനെ വിലയിരുത്തണമെന്നാവും നമ്മുടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഗ്രഹിക്കുക? കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേൾക്കുമ്പോൾ എന്തൊരു ആനന്ദമാണ് അദ്ദേഹത്തിന്. കേരളം ദ്രോഹിക്കപ്പെടുമ്പോൾ ഒരുതരം ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്.

തന്നെ ചരിത്രം എങ്ങനെ വിലയിരുത്തണമെന്നാവും നമ്മുടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഗ്രഹിക്കുക? കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേൾക്കുമ്പോൾ എന്തൊരു ആനന്ദമാണ് അദ്ദേഹത്തിന്. കേരളം ദ്രോഹിക്കപ്പെടുമ്പോൾ ഒരുതരം ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്.
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിനെ സഹായിച്ചുവെന്നും ഇതിനായി ഒരുസംഘം വാഹനത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്.
ഒരുകാലത്ത് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന കോൺഗ്രസ് മെല്ലെ, മെല്ലെ ബിജെപിയായി മാറുകയാണ്. ഓരോ ഘട്ടത്തിലും സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കുന്നതിനു പകരം ആർഎസ്എസ് നിലപാട് ഉയർത്തിപ്പിടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാൻ അവസരമൊരുക്കി കൊടുക്കുന്നത്.
കേരളത്തിന്റെ സാമ്പത്തികാവശ്യങ്ങൾക്ക് വേണ്ടി ഒന്നിച്ചുനിൽക്കാതെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്.
കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിന്റെ ആവശ്യം പ്രസക്‌തിയുള്ളതാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിരിക്കുകയാണ്.
ഈ സാമ്പത്തിക വർഷത്തെ ട്രഷറി ഇടപാടുകൾ അവസാനിച്ചു. മാര്‍ച്ച് മാസത്തിൽ 26,000 കോടിയോളം രൂപയാണ് ട്രഷറിയില്‍നിന്നും വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചെലവ് 22,000 കോടി രൂപയായിരുന്നു. എല്ലാ മേഖലയ്ക്കും ആവശ്യമായ പണം ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചു.
2017 മാർച്ച് 20ന് അർദ്ധരാത്രിയാണ് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച് കുടക് സ്വദേശിയും കാസർകോട് പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ബേക്കൽ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ആണ് ആദ്യം കേസന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന റാലി തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രാധാന്യമുണ്ടാക്കുന്ന ഒന്നാണ്. ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് റാലി. വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് റാലിക്കുണ്ടായത്.
അരുണാചൽ പ്രദേശ്.. കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായിരുന്ന പ്രദേശം. 1980 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 43 വർഷക്കാലയളവിൽ 8 തവണയും കോൺഗ്രസ് മുഖ്യമന്ത്രിമാരുണ്ടായ സംസ്ഥാനം. 1980 മുതൽ 1996 വരെയും 2004 മുതൽ 2016 വരെയും തുടർച്ചയായ ഭരണം കോൺഗ്രസ് കാഴ്ചവെച്ച സംസ്ഥാനം.
തുല്യതയ്ക്കായും മാനവികതയ്ക്കായും ഇന്നും തുടരുന്ന പോരാട്ടങ്ങളിൽ മലയാളികളുടെ സംഭാവനകളിലൊന്നായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണിന്ന്. ഓരോ മലയാളിയും അഭിമാനത്തോടെ തങ്ങളുടെ ചരിത്രത്തെ സ്മരിക്കേണ്ട ദിനം.
81-ാം കയ്യൂര്‍ രക്തസാക്ഷി ദിനത്തിൽ കയ്യൂരിൽ സംഘടിപ്പിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ കയ്യൂർ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാകും.
കയ്യൂര്‍ സമരത്തിനും സഖാക്കള്‍ക്കും രക്തസാക്ഷിത്വത്തിനും മനുഷ്യ വിമോചന പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ ആ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാണ്.
ഇന്ന് കയ്യൂർ രക്തസാക്ഷി ദിനം. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നടന്ന കയ്യൂർ സമരം ആധുനിക കേരളത്തിൻ്റെ ചരിത്രത്തിലെ ഐതിഹാസികമായ അധ്യായമാണ്.
സമര കേരള ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ് 1943 മാർച്ച് 29.
കണ്ണൂർ പയ്യാമ്പലത്ത് കേരളത്തിൻ്റെ മഹാരഥന്മാരായിരുന്ന പ്രിയ സഖാക്കൾ ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ സിപിഐ എം നേതാക്കളുടെ സ്മൃതികുടീരങ്ങൾക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്.