ഗവർണർക്കും രാഷ്ട്രപതിയുടെ ഓഫീസിനുമെതിരെ കേരളം കോടതിയിൽ പോയത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് കണ്ടു. ദീർഘകാലമായി ഇതെല്ലാം പെൻറിങ്ങിലായിരുന്നിട്ടും ഇപ്പോൾ കോടതിയിൽ പോയത് കേന്ദ്രത്തിനെതിരെ നിൽക്കുന്നുവെന്നു കാണിക്കാനാണെന്നും പരിഹാസത്തോടെ പറയുകയും ചെയ്തു.
