സ. ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി എന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ സുധാകരനെ ബോധപൂർവം പ്രതിയാക്കിയതാണെന്നും അതുകൊണ്ട് സിപിഐ എം മാപ്പ് പറയണമെന്നും കോൺഗ്രസ്സ് നേതാക്കൾ പ്രസ്താവിച്ചതായി കണ്ടു.

സ. ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി എന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ സുധാകരനെ ബോധപൂർവം പ്രതിയാക്കിയതാണെന്നും അതുകൊണ്ട് സിപിഐ എം മാപ്പ് പറയണമെന്നും കോൺഗ്രസ്സ് നേതാക്കൾ പ്രസ്താവിച്ചതായി കണ്ടു.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് യുദ്ധമല്ല അധിനിവേശമാണ്. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് പലസ്തീനുകാരെയാണ് യുഎസ് പിന്തുണയോടെ ഇസ്രയേൽ ബോംബിട്ട് കൊല്ലുന്നത്.
ഇസ്രായേൽ ഭീകരതയ്ക്കെതിരെ പലസ്തീൻ ഐക്യദാർഢ്യ റാലി മലപ്പുറത്ത് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വൻതിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് കിട്ടിയിരിക്കുന്നത്. ആർഎസ്എസിന്റെ നിർദ്ദേശം അനുസരിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്ത സംഘപരിവരാറുകാരായ 4 പേരുടെ ലിസ്റ്റാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്.
സ്കൂൾ വിദ്യാഭ്യാസ തലത്തിലെ നമ്മുടെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്. കേരളത്തിലെ വിദ്യാഭ്യാസമേഖല, ചരിത്രപരമായി ഒട്ടേറെ സവിശേഷത നിറഞ്ഞതാണ്. ഐക്യ കേരള രൂപീകരണത്തിന് മുമ്പുംശേഷവും ഒട്ടേറെ ജനകീയ ഇടപെടലുകൾകൊണ്ട് പരിവർത്തനത്തിന് വിധേയമായതുകൂടിയാണ് നമ്മുടെ വിദ്യാഭ്യാസമേഖല.
രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. 2021 മെയ് ഇരുപതാം തീയതിയാണ് സ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.
പലസ്തീൻ ഐക്യദാർഢ്യ സദസും യുദ്ധ വിരുദ്ധ റാലിയും കൊല്ലം ചിന്നക്കടയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. സൂസൻകോടി ഉദ്ഘാടനം ചെയ്തു.
കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ നീതിന്യായപീഠം റദ്ദാക്കിയിരിക്കുന്നു. കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥിപ്രതിനിധികളെ നാമനിർദേശം ചെയ്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
കേരളത്തിലെ എൽഡിഎഫ് നേതൃത്വത്തിലുള്ള ജനകീയ സർക്കാർ അധികാരത്തിലേറിയിട്ട് എട്ട് വർഷം പൂർത്തിയാക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന് ജനങ്ങൾ നൽകിയ വലിയ അംഗീകാരമായിരുന്നു തുടർഭരണം.
കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണ്.
ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. അതുകൊണ്ട് കിഫ്ബി അന്വേഷണത്തിൽ എന്നെ ഉടൻ ചോദ്യം ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു ഇഡിയുടെ ആവശ്യം.
സഖാവ് ഇ കെ നായനാരുടെ ദീപ്തസ്മരണകളുമായി കണ്ണൂർ ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ 20-ാം ചരമവാർഷിക ദിനമായ മെയ് 19 ഞായറാഴ്ച സിപിഐ എം നേതാക്കളും നായനാരുടെ കുടുംബാംഗങ്ങളും മ്യൂസിയം സന്ദർശിച്ചു. ഇന്ന് (മെയ് 20 തിങ്കൾ) മുതൽ മ്യൂസിയത്തിൽ സന്ദർശകർക്ക് പ്രവേശനമുണ്ടാകും.
ബിജെപി യുഗത്തിന് അന്ത്യം കുറിയ്ക്കുന്നതായിരിക്കും പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം. രാജ്യം രാഷ്ട്രീയ മാറ്റത്തിന്റെ ദിശയിലേക്ക് നീങ്ങുകയാണ്. ബിജെപിക്ക് ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്നാണ് അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയടക്കം വിലയിരുത്തൽ.
സഖാക്കൾ ഇ കെ നായനാർ, കേളുവേട്ടൻ അനുസ്മരണ പൊതുയോഗവും പ്രകടനവും കോഴിക്കോട് ഫറോക്കിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. കഴിഞ്ഞ 17 ലോക്സഭാ തെരഞ്ഞെടുപ്പും വിജയകരമായി നടത്തി വിശ്വാസ്യത ആർജിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ പൂർണമായും എക്സിക്യൂട്ടീവിന്റെ അടിമയായി മാറിയോ എന്ന സംശയമാണ് പല കോണുകളിൽനിന്നും ഉയരുന്നത്.