ബിജെപി ഇതര രാഷ്ട്രീയ പാർടികൾ ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടാണ് മതനിരപേക്ഷവാദികൾക്ക് പൊതുവെയുള്ളത്. ബിജെപിക്ക് സ്വാധീനമുള്ള സീറ്റുകളിലെല്ലാം പരമാവധി പൊതുവായ ഒരു സ്ഥാനാർഥി എന്നതിലേക്ക് പ്രതിപക്ഷ പാർടികൾ യോജിപ്പോടെ എത്തണമെന്നും ഇവർ ആഗ്രഹിക്കുന്നു.
