പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരികയും പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്തിരിക്കുകയാണല്ലോ. മൂന്നാമതും കൂട്ടുകക്ഷി സർക്കാരുണ്ടാക്കി അധികാരത്തിൽ വരാൻ കഴിഞ്ഞെങ്കിലും തനിച്ച് ഭൂരിപക്ഷം നേടുന്നതിൽ ബിജെപി പരാജയപ്പെട്ടു.

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരികയും പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്തിരിക്കുകയാണല്ലോ. മൂന്നാമതും കൂട്ടുകക്ഷി സർക്കാരുണ്ടാക്കി അധികാരത്തിൽ വരാൻ കഴിഞ്ഞെങ്കിലും തനിച്ച് ഭൂരിപക്ഷം നേടുന്നതിൽ ബിജെപി പരാജയപ്പെട്ടു.
“ഒരു രാജ്യം, ഒരു പരീക്ഷ” എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്. ആദ്യം NEET. പിന്നീട് NET. പിന്നെ CSIR NET, NEET PG. ഇങ്ങനെ പോകുന്ന ദേശീയ എൻട്രൻസ് പരീക്ഷകൾ പൊളിയുന്നതിന്റെ മാലപ്പടക്കം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ചെയർമാൻ പ്രദീപ് കുമാർ ജോഷി രാജിവച്ചു.
സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷൻ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി സ.
മുഖ്യമന്ത്രി സ. പിണറായി വിജയൻ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വിഷ്ണുവിന്റെ തിരുവനന്തപുരം പാലോടുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണും. മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം അടക്കം 164 കോടി രൂപയുടെ പദ്ധതി രൂപരേഖ അനുമതിക്കായി കേന്ദ്ര സർക്കാരിനു നൽകി. ഈ രൂപരേഖ കേന്ദ്ര സർക്കാരിന്റെ സാങ്കേതിക സമിതി തത്വത്തിൽ അംഗീകരിച്ചു.
കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുത്. കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച് പ്രതിപക്ഷവും ഏതാനും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.
നീറ്റ് - നെറ്റ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രീകൃത അഖിലേന്ത്യാ പരീക്ഷകൾ അട്ടിമറിക്കപ്പെട്ട സംഭവവികാസങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെൻഷൻ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സർക്കാർ ഫലപ്രദമായ നടപടിയെടുക്കും. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ് ഡിഎ അനുവദിക്കുന്നതിലുള്ള തടസ്സമെന്ന് എല്ലാവർക്കുമറിയാം. ഒരുസംശയവുംവേണ്ട എല്ലാ ജീവനക്കാർക്കും അർഹതപ്പെട്ട ഡിഎ നൽകും.
ജിഎസ്‌ടിയിലെ കേന്ദ്ര– സംസ്ഥാന നികുതി പങ്കുവയ്‌ക്കൽ അനുപാതം പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിൽ 50:50 എന്നതാണ് അനുപാതം. ഇത് 40:60 ആയി മാറ്റണം. ജിഎസ്‌ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കണമെന്നു ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രി സ.
പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണ്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന കാഴ്ചപ്പാടാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ചത്. ആ ആശയങ്ങളുൾപ്പെടെ പ്രചരിപ്പിക്കാനാണ് എസ്എൻഡിപി രൂപീകരിച്ചത്. അതിന്റെ ജനറൽ സെക്രട്ടറിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടെന്ന പ്രസ്താവന ഇറക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിനുശേഷം പലവിധ ചർച്ചകൾ മാധ്യമങ്ങളിൽ നിറയുകയാണ്. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ചന്ദ്രികയിൽ ലീഗിന്റെ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സിപിഐ എം മതനിരാസത്തിന്റെ പ്രസ്ഥാനമാണെന്നും മുസ്ലിം വിഭാഗത്തിനെതിരായി നിലകൊള്ളുന്നതാണെന്നും പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്നത്.
കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് 18 സീറ്റ് നേടാന്‍ കഴിഞ്ഞു. ദേശീയ രാഷ്ട്രീയം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യുന്നതാണ് കേരള ജനതയുടെ പ്രത്യകത.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമാണ്. എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു.
പ്രധാന പരീക്ഷകൾ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം താറുമാറായത് കനത്ത ആശങ്കയുണർത്തുന്നതാണ്.