സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടന്നപ്പോൾ 13,608 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിച്ചതാണ്. കിഫ്ബി വായ്പയെ സംസ്ഥാന സർക്കാരിന്റെ കടമായാണ് കേന്ദ്രസർക്കാർ കണക്കാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നില്ല.
