ഏക സിവിൽ നിയമം രാജ്യത്ത് നടപ്പാക്കണമെന്ന അഭിപ്രായമാണ് ഇ എം എസിന് ഉണ്ടായിരുന്നതെന്ന പ്രചാരണം സജീവമായിരിക്കുകയാണ്. സിപിഐ എം നടത്തുന്ന ഏക സിവിൽ കോഡിന് എതിരായ സമരം ഇ എം എസിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നടക്കുന്നു.
