സിപിഐ എം കാസർകോട് മുൻ ജില്ലാ കമ്മിറ്റിയംഗം സഖാവ് പി അമ്പാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നീലേശ്വരത്തും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്താൻ ത്യാഗോജ്വലമായ പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

സിപിഐ എം കാസർകോട് മുൻ ജില്ലാ കമ്മിറ്റിയംഗം സഖാവ് പി അമ്പാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നീലേശ്വരത്തും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്താൻ ത്യാഗോജ്വലമായ പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
മുതിർന്ന സിപിഐ എം നേതാവും പാർടി കാസർഗോഡ് ജില്ലാ കമ്മിറ്റി മുൻ അംഗവുമായിരുന്ന സഖാവ് പി അമ്പാടിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചു.
നിലമ്പൂരിൽ വർഗീയ ശക്തികളുടെ സഹായം യുഡിഎഫിന് ലഭിച്ചു. മാധ്യമങ്ങൾ തന്നെ പുറത്തുകൊണ്ടുവന്ന പോലെ യുഡിഎഫിനകത്ത്, യുഡിഎഫിന്റെ തന്നെ ഭാഗമായ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും നടത്തിക്കൊണ്ടിരിക്കുന്ന വാക്പോരാട്ടങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.
സിപിഐ എം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗവും, തിരുവല്ല ഏരിയാ മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. എ ലോപ്പസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പത്തനംതിട്ട ജില്ലയിൽ കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
സദാചാരഗുണ്ടാ ആക്രമണത്തെ തുടർന്ന് കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ഭരണസംവിധാനത്തെ ഉപയോഗിച്ച് ശക്തമായി കൈകാര്യം ചെയ്യണം. ഇതിനൊപ്പം ഇത്തരം നീക്കങ്ങൾക്കെതിരെ ആശയപരമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കണം. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ല.
രാജ്ഭവനെ ആർഎസ്എസിന്റെ അടയാളങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നത്. സംസ്ഥാനത്ത് ഗവർണർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകൾ ശക്തമായ പ്രതിഷേധം ഉയരുന്നതിന് കാരണമായിട്ടുണ്ട്.
രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ് നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.
മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്.
ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 34 വർഷം തികയുകയാണ്.
മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം.