മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന സി വി പത്മരാജൻ്റെ വിയോഗത്തിൽ അനുശോചിക്കുന്നു. ഇടപെട്ട മേഖലകളിലെല്ലാം തൻ്റേതായ മികവ് അടയാളപ്പെടുത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. പാർലമെൻ്റേറിയൻ, അഭിഭാഷകൻ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിൻ്റെതായ സവിശേഷ ഇടപെടൽ പ്രകടമായിരുന്നു.
