സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം ഇടത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വലിയ നഷ്ടമാണ്. സ. കാനം ജീവിതത്തിലുടനീളം അടിമുടി കമ്മ്യൂണിസ്റ്റായിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ആശ്രാന്തപരിശ്രമം നടത്തിയിരുന്നു.

സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം ഇടത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വലിയ നഷ്ടമാണ്. സ. കാനം ജീവിതത്തിലുടനീളം അടിമുടി കമ്മ്യൂണിസ്റ്റായിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ആശ്രാന്തപരിശ്രമം നടത്തിയിരുന്നു.
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നല്‍കിയ നേതാവിനെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഐക്യവും, ഇടപെടലും കൂടുതല്‍ ആവശ്യപ്പെടുന്ന കാലത്താണ് കാനം നമ്മെ വിട്ടുപിരിയുന്നത്.
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് സ. കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്. സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്.
സഖാവ് കാനത്തിന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാവാത്ത വേദനയാണ്. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണ്. മികവുറ്റ സംഘാടകനും ദിശാബോധമുള്ള നേതാവുമായിരുന്നു സഖാവ്.
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട. കേന്ദ്ര സർക്കാർ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് കേരളത്തിലുള്ളത്. സർക്കാരിന്റെ തനത് വരുമാനം കൂടി. ചെലവ് വർദ്ധിച്ചിട്ടുമില്ല.
ബഫർ സോണുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചു. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു.
രാജസിംഹാസനത്തിലിരുന്ന് കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തകരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട് കോൺഗ്രസ് രക്ഷപ്പെടില്ല.
മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ല. ഇന്നത്തെ പൊതുസമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ല.
പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമാണ്. ലോകം മുഴുവൻ പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ് തുടരുന്ന കുറ്റകരമായ മൗനം യുഡിഎഫ് ഘടകകക്ഷികൾ ഗൗരവത്തോടെ കാണണം.
കിഫ്‌ബി മസാല ബോണ്ടില്‍ സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. ഉത്തരവിനെതിരെ കിഫ്‌ബിയും സ. ടി എം തോമസ് ഐസക്കും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുപറയുന്നവരോട് താൻ പോടോ എന്നു പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം രണ്ടാംവർഷ പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയുടെ ആത്മഹത്യ സർക്കാർ ഗൗരവമായാണ് കാണുന്നത്.
ആർഎസ്എസിൻറെയും ബിജെപിയുടെയും മനസ്സിൽ വർഗീയവിഭജനം അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. ക്രിസ്തുമസ് കാലത്ത് കേരളത്തിലെ എല്ലാ ക്രിസ്ത്യൻ വീടുകളിലും ഈ ആർഎസ്എസുകാർ ചെല്ലും എന്നാണ് അവർ പറയുന്നത്. ആർഎസ്എസുകാർ ക്രിസ്ത്യാനികളുടെ വീടുകളിൽ പോകുന്നതിൽ തെറ്റൊന്നും ഇല്ല.
കേരളത്തെ പിറകോട്ടടിപ്പിക്കാനാണ് കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത്. ഓഖി, നിപ്പ, പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച നാടിനെ കേന്ദ്ര സർക്കാർ അവഗണിക്കുന്ന സ്ഥിതിയാണുണ്ടായത്. നമ്മുടെ നാടിന്റെ അതിജീവനം ലോക ശ്രദ്ധ നേടിയതാണ്.
ഇടതുമുന്നണിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. വയനാട്ടിൽ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയുണ്ടാകും. ബിജെപിക്കെതിരെയാണോ ഇടതുപക്ഷത്തിനെതിരയാണോ കോൺഗ്രസ് മത്സരിക്കുന്നത്?